Argentina's Lionel Messi waves during a news conference ahead of the World Cup final soccer match between Spain and Argentina in New York, Friday, July 17, 2026. (AP Photo/Frank Franklin II)

Argentina's Lionel Messi waves during a news conference ahead of the World Cup final soccer match between Spain and Argentina in New York, Friday, July 17, 2026. (AP Photo/Frank Franklin II)

  • മൂന്ന് ഗോളുകള്‍ നേടുകയോ, രണ്ട് ഗോളുകളും ഒരു അസിസ്റ്റുമാണെങ്കിലും എംബപെയെ മറികടന്ന് മെസിക്ക് ഗോള്‍ഡന്‍ ബൂട്ട് നേടാം

ലോകകപ്പ് ഫുട‌്ബോളില്‍ സമാനതകളില്ലാത്ത ചരിത്രമെഴുതുകയാണ് ലയണല്‍ മെസി. പഴകും തോറും വീര്യമേറുന്ന വീഞ്ഞുപോലെ 39ലും പത്തൊന്‍പതുകാരന്‍റെ ദാഹത്തോടെ മെസി ഗോള്‍വേട്ട തുടരുകയാണ്. നാലാം ലോകകപ്പ് കിരീടം ലക്ഷ്യമിട്ട് അര്‍ജന്‍റീന ഇറങ്ങുമ്പോള്‍ മെസിയെ കാത്തിരിക്കുന്നത് ഒരുപിടി റെക്കോര്‍ഡുകളാണ്. ജര്‍മനിയും ഇറ്റലിയുമാണ് മുന്‍പ് നാലുവട്ടം ലോകകപ്പ് കിരീടം നേടിയത്. കിരീടം നിലനിര്‍ത്താനായാല്‍ മെസിക്കും അര്‍ജന്‍റീനയ്ക്കും തുടര്‍ച്ചയായ രണ്ടാം കിരീടനേട്ടമാകുമത്. ‌‌

ഒരേയൊരു മെസി; തകരാന്‍ റെക്കോര്‍ഡുകള്‍

ലോകകപ്പ് ഫൈനല്‍ കളിക്കുന്ന ഏറ്റവും പ്രായമേറിയ താരമാകും മെസി. ഫൈനലില്‍ ഗോള്‍ നേടിയാല്‍ ലോകകപ്പ് ഫൈനലില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായമേറിയ താരമെന്ന റെക്കോര്‍ഡും താരം സ്വന്തം പേരിലാക്കും. തീര്‍ന്നില്ല, കാഫുവിന് പിന്നാലെ മൂന്ന് ലോകകപ്പ് ഫൈനലുകള്‍ കളിക്കുന്ന താരമായും ലയണല്‍ മെസി മാറും. 2014 ലും 2022ലുമാണ് മെസി ഇതിന് മുന്‍പ് ലോകകപ്പ് ഫൈനലുകളില്‍ കളിച്ചത്. അര്‍ജന്‍റീന ജയിച്ചാല്‍, രണ്ട് ലോകകപ്പ് കിരീടം നേടിയ ക്യാപ്റ്റനെന്ന ഖ്യാതിയും മെസിക്ക് സ്വന്തം. 

ഒരു ഗോള്‍ കൂടി നേടിയാല്‍ ലോകകപ്പില്‍ ഏറ്റവുമധികം ഗോളുകളെന്ന എംബപെയുടെ റെക്കോര്‍ഡിലേക്ക് മെസിയെത്തുമെന്ന് മാത്രമല്ല, രണ്ട് ലോകകപ്പ് ഫൈനലുകളില്‍ ഗോളടിക്കുന്ന ആറാമത്തെ താരമായും മാറും. ഫുട്ബോള്‍ ഇതിഹാസം പെലെ,വാവ, വെസ്റ്റേണ്‍ ജര്‍മനിയുടെ പോള്‍ ബ്രെയ്റ്റ്നര്‍, ഫ്രാന്‍സിന്‍റെ സിനദീന്‍ സിദാന്‍, എംബപെ എന്നിവരാണ് മെസിക്ക് മുന്‍പേ പട്ടികയില്‍ ഇടംപിടിച്ചവര്‍. ഫൈനലില്‍ ഒന്നടിച്ചാല്‍ എംബപെയ്ക്കൊപ്പവും രണ്ട് ഗോളടിച്ചാല്‍ ഏറ്റവുമധികം ഗോളുകളെന്ന റെക്കോര്‍ഡ് തിരിച്ചു പിടിക്കുകയും ചെയ്യും. ‌

ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടത്തിലും മെസിയുണ്ട്. മൂന്ന് ഗോളുകള്‍ നേടുകയോ, രണ്ട് ഗോളുകളും ഒരു അസിസ്റ്റുമാണെങ്കിലും എംബപെയെ മറികടന്ന് മെസിക്ക് ഗോള്‍ഡന്‍ ബൂട്ട് നേടാം. കഴിഞ്ഞ ലോകകപ്പുകളിലെല്ലാം ഗോള്‍ഡന്‍  ബൂട്ട് മെസിക്ക് അകന്ന് നിന്നു. ഫൈനലില്‍ കൂടി ഗോള്‍ നേട്ടം ആവര്‍ത്തിച്ചാല്‍ ഒരു ലോകകപ്പില്‍ ഏറ്റവുമധികം ഗോളുകളെന്ന ഗില്ലര്‍മോയുടെ റെക്കോര്‍ഡും മെസി മറികടക്കും. 1930 ലാണ്  ഗില്ലര്‍മോ എട്ട് ഗോളുകള്‍ നേടിയത്. മെസിക്കും നിലവില്‍ എട്ട് ഗോളുകളാണ് ഉള്ളത്. ഇനി ഫ്രീ കിക്കില്‍ മെസി ഗോള്‍ നേടിയെന്ന് കരുതുക, അപ്പോഴും പിറക്കും റെക്കോര്‍ഡ്.. ഒരു ലോകകപ്പില്‍ മൂന്ന് ഫ്രീ കിക്കുകളില്‍ ഗോള്‍ നേടിയ ആദ്യ താരമെന്നതാണ് ആ റെക്കോര്‍ഡ്. 

ജയിച്ചാല്‍ അര്‍ജന്‍റീനയും പുതുചരിത്രം കുറിക്കും. ഇറ്റലി (1934,1938)ക്കും ബ്രസീലി (1958,1962)നും ശേഷം കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമായി മെസിപ്പട മാറും. സ്പെയിനെ തോല്‍പ്പിച്ചാല്‍ തുടര്‍ച്ചയായി നാല് മേജര്‍ ട്രോഫികള്‍ നേടുന്ന ആദ്യ രാജ്യമായും അര്‍ജന്‍റീന മാറും. 

ENGLISH SUMMARY:

Thirty-nine-year-old Lionel Messi is on the verge of breaking several historic records as he leads Argentina into the World Cup final against Spain. By playing in the match, Messi will become the oldest player to feature in a World Cup final, and scoring a goal will make him the oldest goalscorer in final history. Additionally, an Argentina victory will make him only the second captain to lift two World Cup trophies, while solidifying his place alongside legends like Pelé and Mbappé who have scored in multiple finals. A stellar performance could also secure him the elusive Golden Boot, break long-standing national records, and guide Argentina to back-to-back World Cup titles and a historic fourth major consecutive international trophy.