Soccer Football - FIFA World Cup 2026 - Final - Argentina Training - Red Bulls Academy, Morristown, New Jersey, U.S. - July 18, 2026 Argentina's Rodrigo De Paul, Lionel Messi and Leandro Paredes during training REUTERS/Agustin Marcarian TPX IMAGES OF THE DAY
ലോകകപ്പിന് അവകാശി ആരെന്നറിയാനുള്ള ഉദ്വേഗമുനയില്‍ ലോകം. ഫിഫ ലോകകപ്പിന്റെ കലാശപ്പോരിന് നിലവിലെ ചാംപ്യന്‍മാരായ അര്‍ജന്റീനയും യൂറോ ചാംപ്യന്‍മാരായ സ്പെയിനും ഇറങ്ങാന്‍ മണിക്കൂര്‍ മാത്രം ബാക്കി. മാറ്റങ്ങളൊന്നുമില്ലാതെ സ്പെയിന്‍ ഇറങ്ങുമ്പോള്‍ മൂന്ന് മാറ്റങ്ങളാണ് അര്‍ജന്‍റീന ആദ്യ ഇലവനില്‍ വരുത്തിയിരിക്കുന്നത്. ഡി പോളും നിക്കോ ഗൊണ്‍സാലസും മോണ്ടിയലും അര്‍ജന്റീന നിരയില്‍ ഇടംപിടിച്ചു.
പകരക്കാരുടെ ബെഞ്ചില്‍ പരേഡസിനെ ഇരുത്തിയാണ് അര്‍ജന്റീന ഞെട്ടിച്ചിരിക്കുന്നത്. വിശ്വസ്തനെ സ്റ്റാര്‍ട്ടിങ് ലൈനപ്പിന് പുറത്തിരുത്തിയ സ്കലോണിയുടെ തന്ത്രമെന്തെന്ന് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. പരേഡസിന് പുറമെ മൊളീനയും സിമിയോണിയും പകരക്കാരുടെ ബഞ്ചിലാണ്. പരേഡസിന് പകരമാണ് നിക്കോ ഗോണ്‍സാലസിനെ ഇറക്കുന്നത്. റോഡ്രിഗോ ഡി പോള്‍ സ്റ്റാര്‍ട്ടിങ് ലൈനപ്പിലേക്ക് മടങ്ങിയെത്തി. മൊളിനയ്ക്ക് പകരം ഗൊണ്‍സാലോ മോണ്ടിയലും ഇറങ്ങും.
തന്ത്രപരമായ മാറ്റമാണിതെന്നും ഇന്‍ജറിയല്ല മാറ്റങ്ങള്‍ക്ക് കാരണമെന്നും ടീമിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. 'ആരും പരുക്കോ, സസ്പെന്‍ഷനോ, അച്ചടക്ക നടപടിയോ നേരിടുന്നില്ല' എന്നാണ് രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. സ്പെയിന്‍റെ തന്ത്രങ്ങള്‍ക്കനുസരിച്ച് ടീമിനെ സജ്ജീകരിച്ചതാണെന്നും പൊസഷനിലൂന്നിയുള്ള സ്പെയിന്‍റെ രീതിക്ക് ഈ മാറ്റം ഗുണം ചെയ്യുമെന്നുമാണ് വിലയിരുത്തല്‍. മൊബിലിറ്റി, പ്രസിങ് എബിലിറ്റി, അറ്റാക്കിങ് എനര്‍ജി എന്നിവയ്ക്കാണ് സ്കലോണി പ്രാധാന്യം നല്‍കിയിരിക്കുന്നതെന്നും ലൈനപ്പില്‍ വ്യക്തമാണ്.