Image: Florencia Tan Jun/Getty Images/AFP
ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയെ നേരിടാനൊരുങ്ങുന്ന സ്പെയിനിന് യുവതാരം ലമീൻ യമാലിന്റെ പരിക്ക് ആശങ്കയാകുന്നുവെന്ന് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച നടന്ന പ്രധാന പരിശീലന സെഷനിൽ യമാൽ ടീമിനൊപ്പം പങ്കെടുത്തിരുന്നില്ല. മാത്രമല്ല ഇടത് തുടയിൽ വലിയ രീതിയിൽ ബാൻഡേജ് കെട്ടിയ നിലയിലാണ് താരത്തെ കണ്ടത്. ഇതാണ് ആശങ്കകള്‍ക്ക് ആക്കം കൂട്ടിയത്.
ഫ്രാൻസിനെതിരായ സെമിഫൈനൽ മത്സരത്തിനിടെ ലൂക്കാസ് ഡിഗ്നെയുടെ ടാക്കിളിൽ വീണതിനെത്തുടർന്നാണ് താരത്തിന് പരിക്കേറ്റത്. മത്സരത്തിൽ മുഴുവന്‍ സമയവും യമാല്‍ കളിച്ചെങ്കിലും, പിന്നീട് വേദന രൂക്ഷമായതോടെ ഡാലസിലെ ഹോട്ടലിൽ വെച്ച് സ്പെയിനിന്‍റെ മെഡിക്കല്‍ സ്റ്റാഫ് വൈദ്യസഹായം ലഭ്യമാക്കിയതും റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍, ഫൈനലിൽ യമാൽ കളിക്കുമെന്നാണ് ടീം മാനേജ്മെന്റ് നൽകുന്ന സൂചന. യമാലിനൊപ്പം പെഡ്രോ പോറോയും ടീമില്‍ നിന്ന് മാറി ലഘുവായ പരിശീലന സെഷനുകളില്‍ മാത്രമാണ് സെമിക്ക് ശേഷം പങ്കെടുത്തത്.
അർജന്റീനയ്ക്കെതിരെ ഫിഫ അന്വേഷണം
അതേസമയം, ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ വിജയത്തിന് ശേഷം അർജന്റീനൻ താരങ്ങൾ 'ഫോക്ലന്‍ഡ്' ബാനര്‍ ഉയര്‍ത്തിയതില്‍ ഫിഫ ഔദ്യോഗിക അന്വേഷണം ആരംഭിച്ചു. ഫോക്ക്‌ലാൻഡ് ദ്വീപുകൾ അർജന്റീനയുടേതാണെന്ന അർത്ഥത്തിൽ "Las Malvinas son Argentinas" എന്ന് എഴുതിയ ബാനർ ഉയർത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. പിന്നാലെയാണ് അർജന്റീനയ്ക്കെതിരെ ഫിഫ അന്വേഷണം. ഫിഫയുടെ ചട്ടങ്ങള്‍ക്കെതിരാണ് അര്‍ജന്‍റീനയുടെ പെരുമാറ്റമെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു.