സെമി ഫൈനല്‍ മല്‍സരത്തിനായി സ്റ്റേ‍ഡിയത്തിലേക്ക് എത്തുന്ന മെസിയും ഡി പോളും

  • അർജന്റീന ടീമില്‍ റോഡ്രിഗോ ഡി പോളിന് പകരം ജൂലിയാനോ സിമിയോണി ആദ്യ ഇലവനിൽ കളിക്കും. ഇംഗ്ലണ്ട് ടീമിൽ മൂന്നു മാറ്റങ്ങളാണുള്ളത്.

രണ്ടാം സെമിയുടെ ആവേശ പോരില്‍ അര്‍ജന്‍റീനയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍. തുടര്‍ച്ചയായ രണ്ടാം കിരീടമെന്ന മോഹവുമായി അര്‍ജന്‍റീന സെമിഫൈനലിന് ഒരുങ്ങുമ്പോള്‍ 60 വര്‍ഷത്തിനു ശേഷം സ്വപ്ന കിരീടം സ്വന്തമാക്കുകയാണ് ഹാരി കെയ്നും സംഘത്തിന്‍റെയും സ്വപ്നം. ലോകകപ്പില്‍ നേര്‍ക്കുനേര്‍ വന്നപ്പോഴുള്ള ചരിത്രം ഇംഗ്ലണ്ടിന് അനുകൂലമാണ്.  ലോകകപ്പില്‍ അഞ്ചു തവണ നേര്‍ക്കുനേര്‍ വന്നതില്‍ മൂന്നു തവണയാണ് ഇംഗ്ലണ്ടിന്‍റെ ജയം. ഒരു തവണ അര്‍ജന്‍റീന ജയിച്ചു. ഒരു തവണ സമനില. എന്നാല്‍ മെസ്സിയുടെ മാജിക്കിലാണ് അര്‍ജന്‍റീന പ്രതീക്ഷവെയ്ക്കുന്നത്. 

ലയണൽ മെസ്സിയുടെ കാലുകളിലേക്ക് പന്ത് എത്തിക്കുകയാണ് അർജന്റീനയുടെ ലക്ഷ്യം. ഗോള്‍ഡന്‍ ബൂട്ടില്‍ മുന്നിലുള്ള മെസ്സിക്ക് എട്ടു ഗോളും രണ്ട് അസിസ്റ്റും സ്വന്തം. മെസ്സിക്കൊപ്പം ലൗട്ടാരോ മാർട്ടിനസും ചേരുന്ന മുന്നേറ്റനിര അതിശക്തം. മറുവശത്ത് ഇംഗ്ലീഷ് മുന്നേറ്റത്തെ നയിക്കുന്ന ഹാരി കെയ്നും ജൂഡ് ബെല്ലിങ്ങാമും ഗോളടിക്ക് പേരുകേട്ടവരാണ്. ആറു ഗോളുകൾ വീതമാണ് ഇരുവരും നേടിയിട്ടുണ്ട്. 

ക്വാര്‍ട്ടറില്‍ കളിച്ച ടീമില്‍ നിന്നും ഒരു മാറ്റത്തോടെയാണ് അർജന്റീന സെമിയില്‍ ഇറങ്ങുന്നത്. റോഡ്രിഗോ ഡി പോളിന് പകരം ജൂലിയാനോ സിമിയോണി ആദ്യ ഇലവനിൽ കളിക്കും. ഇംഗ്ലണ്ട് ടീമിൽ മൂന്നു മാറ്റങ്ങളാണുള്ളത്. മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. എസ്രി കോൻസ, നിക്കോ ഒ'റെയ്‌ലി, നോനി മഡുവെകെ എന്നിവർക്ക് പകരം റീസ് ജെയിംസ്, ജെഡ് സ്പെൻസ്, മോർഗൻ റോജേഴ്സ് എന്നിവർ ആദ്യ ഇലവനിൽ ഇടം നേടി.

 

അര്‍ജന്റീന ടീം: എമിലിയാനോ മാർട്ടിനെസ്, നഹുവൽ മോളിന, സെർജിയോ റൊമേറോ, ലിസാൻഡ്രോ മാർട്ടിനെസ്, നിക്കോളാസ് ടാഗ്ലിയാഫിക്കോ; ലിയാൻഡ്രോ പരേഡസ്, മക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ്, ജിയുലിയാനോ സിമിയോണി, ലയണൽ മെസ്സി, ജൂലിയൻ അൽവാരസ്.

 

ഇംഗ്ലണ്ട് ടീം: ജോർദാൻ പിക്ക്ഫോർഡ്, റീസ് ജെയിംസ്, മാർക്ക് ഗുഹി, ജോൺ സ്റ്റോൺസ്, ഡിജെഡ് സ്പെൻസ്, ഡെക്ലാൻ റൈസ്, എലിയറ്റ് ആൻഡേഴ്സൺ, ജൂഡ് ബെല്ലിങ്ങാം, മോർഗൻ റോജേഴ്സ്, ആന്റണി ഗോർഡൻ, ഹാരി കെയ്ൻ 

ENGLISH SUMMARY:

The high-stakes second semifinal of the World Cup will feature an intense clash between defending champions Argentina and England. Argentina enters the match with one lineup change, replacing Rodrigo De Paul with Giuliano Simeone to support their attack led by Lionel Messi and Lautaro Martinez. England, aiming to end their 60-year trophy drought, has made three key changes to their starting XI, bringing in Reece James, Djed Spence, and Morgan Rogers. While history favors England with three wins in their five previous World Cup meetings, Argentina relies heavily on Messi’s exceptional form of eight goals and two assists.