ടീമുകളുടെ എണ്ണത്തില്‍ മാത്രമല്ല, പണത്തിലും റിച്ചാണ് ഇത്തവണത്തെ ലോകകപ്പ്. 87.1 കോടി ഡോളര്‍ അഥവാ 8386 കോടി രൂപയാണ് ഇത്തവണ ലോകകപ്പിന്റെ സമ്മാനത്തുകയായി ഫിഫ ടീമുകള്‍ക്ക് കൈമാറുക, ലോകകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ചാല്‍ ചുരുങ്ങിയത് 110 കോടി രൂപയ്ക്ക് മുകളില്‍ കിട്ടും. ചാംപ്യന്മാരായാല്‍ ഏകദേശം 490.9 കോടി രൂപയാണ് കയ്യിലെത്തുക. 

ടീമുകളുടെ പ്രകടനം അനുസരിച്ചും സാമ്പത്തിക സഹായവുമായാണ് സമ്മാനത്തുക വിതരണം ചെയ്യുക.  ചാംപ്യന്മാരാകുന്ന ടീമിന്  ഏകദേശം 490.9 കോടി രൂപ (5.85 കോടി ഡോളര്‍ ) ലഭിക്കും. റണ്ണേഴ്സ്പ്പിന് 433.8 കോടി രൂപ (5.17 കോടി ഡോളര്‍) ലഭിക്കും ലഭിക്കും. മൂന്നാം സ്ഥാനക്കാര്‍ക്ക് 381.8 കോടി രൂപ (4.55 കോടി ഡോളര്‍)യും നാലാം സ്ഥാനക്കാര്‍ക്ക് 330.6 കോടി (39.4 കോടി ഡോളര്‍) രൂപയും ലഭിക്കും. 

ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ ടീമുകള്‍ക്ക് 2.6 കോടി ഡോളറാണ് ലഭിക്കുക. പ്രീക്വാര്‍ട്ടറിലെത്തിയവര്‍ക്ക് 1.8 കോടി ഡോളറും നോക്കൗട്ടിലെത്തിയവര്‍ക്ക് 1.1 കോടി ഡോളറും ലഭിക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ ടീമുകള്‍ക്ക് 90 ലക്ഷം ഡോളര്‍ ലഭിക്കും.  

പ്രകടനം കൂടാതെ ടീമുകള്‍ക്ക് സാമ്പത്തിക സഹായമായി 16.8 കോടി ഡോളറാണ് ഫിഫ നല്‍കുന്നത്. ലോകകപ്പില്‍ പങ്കെടുക്കുന്ന ഓരോ ടീമിനും പ്രിപ്പറേഷന്‍ ഗ്രാന്‍ഡായി 25 ലക്ഷം ഡോളര്‍ (24 കോടി രൂപ) ലഭിക്കും. യോഗ്യത നേടുന്നതിലൂടെ ഉറപ്പായ ലഭിക്കുന്ന 90 ലക്ഷം കോടി ഡോളറും (86.4 കോടി) ചേരുമ്പോൾ ലോകകപ്പിൽ പങ്കെടുക്കുന്ന ഓരോ ടീമിനും ചുരുങ്ങിയത് 1.25 കോടി ഡോളർ (ഏകദേശം 110 കോടി രൂപ ) ലഭിക്കും. 

ENGLISH SUMMARY:

World Cup prize money significantly increased this year, with FIFA distributing $871 million to participating teams. Even teams exiting at the group stage will receive at least 110 crore.