ലോകകപ്പിലെ ഒരു പിഴവിന് ജീവന്‍ കൊടുക്കേണ്ടി വന്ന കൊളംബിയയുടെ ആന്ദ്രേ എസ്കോബാറിനെ ഓര്‍ക്കുന്നില്ലേ. ഇപ്പോള്‍ കൊളംബിയയുടെ മറ്റൊരു താരവും കുടുംബവും വധഭീഷണി നേരിടുകയാണ്. അതും ലോകകപ്പിലെ മോശം പ്രകടനത്തിന്‍റെ പേരില്‍.

ഒരു സെല്‍ഫ് ഗോളിന്‍റെ പേരില്‍ ആന്ദ്രേസ് എസ്കോബാറിനെ വെടിവെച്ചുകൊന്ന കൊളംബിയയ്ക്ക് ഇന്നുമൊരു മാറ്റവുമില്ല. പ്രീക്വാര്‍ട്ടറില്‍ സ്വറ്റ്സര്‍ലിന്‍ഡിനോട് പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റ് ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ, മിഡ്ഫീൽഡർ ഹമിൻടൻ കംപാസിനും കുടുംബത്തിനും നേരെ വധഭീഷണി.  അധികസമയത്ത് ലഭിച്ച സുവര്‍ണാവസരം ഗോളാക്കിമാറ്റാന്‍ കംപാസിന് കഴിഞ്ഞിരുന്നില്ല. ഭീഷണിക്ക് പിന്നിലുള്ളവരെ കണ്ടെത്തണമെന്ന് കൊളംബിയൻ ഫുട്ബോള്‍ ഫെഡറേഷൻ ആവശ്യപ്പെട്ടു. 1994 ലോകകപ്പിൽ, അമേരിക്കയ്ക്കെതിരെ സെല്‍ഫ് ഗോള്‍ വഴങ്ങിയ കൊളംബിയന്‍ ഡിഫൻഡർ ആന്ദ്രേസ് എസ്കോബാർ നാട്ടില്‍ തിരിച്ചെത്തി ദിവസങ്ങള്‍ക്കം വെടിയേറ്റ് മരിച്ചിരുന്നു.

1997ലെ ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ കൊളംബിയയെ പാരഗ്വായെ തോല്‍പിച്ചപ്പോള്‍ പാരഗ്വായ് ഗോള്‍കീപ്പര്‍ ലൂയി ഷിലാവർട്ടിനെ വധിക്കാന്‍ കൊളംബിയയിലെ ഒരു ലഹരിമാഫിയ തലവന്‍ പദ്ധതിയിട്ടിരുന്നു. കൊല്ലുന്നതിന് മുമ്പ്  കൊളംബിയന്‍ താരം  ഫൗസ്റ്റിനോ അസ്പ്രില്ലയോട് മാഫിയതലവന്‍ അനുമതി ചോദിക്കുകയും അദ്ദേഹം പിന്‍തിരിപ്പിക്കുകയുമായിരുന്നു. ഷിലാവര്‍ട്ടിന് വധിക്കാന്‍ പദ്ധതിയിട്ടിരുന്ന കാര്യം 22 വര്‍ഷത്തിന് ശേഷം 2019ലാണ് ഫൗസ്റ്റിയോ അസ്പ്രില്ല വെളിപ്പെടുത്തിയത്.

Colombian footballer HámILTON Campaz and his family are facing death threats following a penalty shootout loss in the World Cup: