ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ഫ്രാൻസ് സെമി ഫൈനലില്‍ കടന്നതിന് പിന്നാലെ ഗോള്‍ഡന്‍ ബൂട്ട് റേസില്‍ വീണ്ടും ഒന്നാമതെത്തി കിലിയൻ എംബപെ. കിലിയൻ എംബപെയും ഉസ്മാൻ ഡെംബലെയുമാണ് ഫ്രാൻസിനായി ഗോളുകൾ നേടിയത്. ടൂർണമെന്റിലെ എംബപെയുടെ എട്ടാമത്തെ ഗോളാണിത്. മാത്രമല്ല ഇതോടെ ലോകകപ്പിലാകെ എംബപെയുടെ ഗോളെണ്ണം 20 ആകുകയും ചെയ്തു. 

അർജന്റീനയുടെ ഇതിഹാസതാരം ലയണൽ മെസ്സിയാണ് എട്ട് ഗോളുകളുമായി എംബപെയ്ക്ക് തൊട്ടുപിന്നിലുള്ളത്. എംബപെയ്ക്കും മെസിക്കും ഈ ടൂര്‍ണമെന്‍റില്‍ എട്ട് ഗോളുകളാണുള്ളത് എന്നാൽ അസിസ്റ്റുകളുടെ എണ്ണത്തിൽ മെസ്സിയേക്കാൾ മുന്നിലാണ് എംബപെ. ഇതുകൊണ്ടാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. മെസിക്ക് ഒരു അസിസിറ്റാണ് ഉള്ളതെങ്കില്‍ എംബപെയ്ക്ക് മൂന്ന് അസിസ്റ്റുകളാണുള്ളത്.

എംബപെയ്ക്കും മെസിക്കും തൊട്ടുപിന്നാലെയായി നോര്‍വേയുടെ എർലിങ് ഹാളണ്ടുണ്ട്. ഏഴു ഗോളുകളാണ് ഹാളണ്ടിനുള്ളത്. പിന്നാലെ ആറു ഗോളുകളും ഒരു അസിറ്റുമായി ഇംഗ്ലണ്ടിന്‍റെ ഹാരി കെയ്ൻ ആണ് നാലാം സ്ഥാനത്ത്.

ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരത്തിനായിരിക്കും ഗോൾഡൻ ബൂട്ട് ലഭിക്കുക. ഗോളുകളുടെ എണ്ണം തുല്യമായാൽ, ഫിഫയുടെ കണക്കുകൾ പ്രകാരം അസിസ്റ്റുകളുടെ എണ്ണം പരിഗണിക്കും. അസിസ്റ്റുകളുടെ കാര്യത്തിലും സമനിലയാണെങ്കിൽ, ഏറ്റവും കുറഞ്ഞ സമയം കളിച്ച താരത്തിന് പുരസ്കാരം ലഭിക്കും.

ENGLISH SUMMARY:

Following France's victory over Morocco, Kylian Mbappé has surged to the top of the 2026 FIFA World Cup Golden Boot race. With eight goals in the current tournament and 20 total career World Cup goals in just 20 matches, Mbappé holds a distinct advantage in this year's rankings. Although both Mbappé and Lionel Messi are tied at eight goals each, the French forward leads the standings due to having three assists compared to Messi's single assist. The competition remains fierce, with Norway’s Erling Haaland currently in third place with seven goals to his name. England's Harry Kane follows in fourth position, tallying six goals and one assist throughout the tournament. As the event enters its final stages, the Golden Boot remains a tightly contested prize, with FIFA’s tie-breaker rules prioritizing assists and then the fewest minutes played to determine the winner.