റഫറിയിങ്ങിലെ വിവാദങ്ങള്‍ അടങ്ങും മുന്‍പെ ഫുട്ബോള്‍ ചര്‍ച്ചകളെ ചൂടുപിടിപ്പിച്ച് ഫിഫയുടെ പുതിയ പ്രഖ്യാപനം. ഫ്രാന്‍സ് – മൊറോക്കോ ക്വാര്‍ട്ടര്‍ ഫൈനലിന്‍റെ പൂര്‍ണ നിയന്ത്രണം അര്‍ജന്റീനക്കാരടങ്ങിയ റഫറിയിങ് പാനലിന്. ഫിഫ തീരുമാനം പുറത്തുവന്നതോടെ ലോകകപ്പില്‍ നിന്ന് ഫ്രാന്‍സിനെ പുറത്താക്കുകയാണ് ലക്ഷ്യമെന്ന വ്യാഖ്യാനവുമായി കടുത്ത വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. മൊറോക്കോയെ തോല്‍പ്പിക്കുകയാണ് തീരുമാനത്തിനു പിന്നിലെന്ന വിമര്‍ശനം മറ്റൊരുവിഭാഗവും ഉയര്‍ത്തുന്നു.
Also Read: ഫ്രാന്‍സിന് വന്‍ തിരിച്ചടി! മൂന്ന് താരങ്ങള്‍ സസ്പെന്‍ഷന്‍ ഭീഷണിയില്‍?
ഈ ലോകകപ്പില്‍ ഇതുവരെ നടന്ന മല്‍സരങ്ങളില്‍ ആദ്യമായാണ് ഒരുമല്‍സരത്തിലെ അഞ്ച് റഫറിമാരും ഒരേ രാജ്യത്തുനിന്നുള്ളവരാകുന്നത്. ഫാകുണ്ടോ ടെല്ലോയാണ് ഫ്രാന്‍സ് മൊറോക്കോ മല്‍സരം നിയന്ത്രിക്കുക. യുവാന്‍ ബാപ്ലോ ബെലാറ്റി, ഗബ്രിയേല്‍ ചാഡേ എന്നിവര്‍ അസിസ്റ്റന്‍റ് റഫറിമാരാകും. ഡാരിയോ ഹെരെര നാലാം റഫറി. ക്രിസ്റ്റ്യന്‍ നവാരോ ആണ് റിസര്‍വ് അസിസ്റ്റന്‍റ് റഫറിയായി പ്രവര്‍ത്തിക്കുക. കളിക്കളത്തില്‍ കാര്‍ഡുകള്‍ വാരി വിതറുന്നയാളാണ് ടൊല്ലോ. ബൊക്ക ജൂനിയേഴ്സ്– റേസിങ് ക്ലബ് മല്‍സരത്തില്‍ 10ചുവപ്പുകാര്‍ഡുകള്‍ ഉയര്‍ത്തി ചരിത്രം സൃഷ്ടിച്ചിട്ടുണ്ട് ടെല്ലോ.
ഫിഫ തീരുമാനത്തെ കടുത്ത ഭാഷയിലാണ് ഫ്രഞ്ച് മാധ്യമം ആര്‍എംസി സ്പോട്സ് വിമര്‍ശിച്ചത്. റഫറി ആരെന്നത് തങ്ങളുടെ വിഷയമല്ലെന്നാണ് ഫ്രഞ്ച് കളിക്കാരുടെ നിലപാട്. അത് തങ്ങളെ ബാധിക്കില്ലെന്ന് പ്രതിരോധനിരയിലെ പ്രമുഖന്‍ ഡയേറ്റ് ഉപമെക്കാനോ. വിമര്‍ശനങ്ങള്‍ ഏറെ ഉയര്‍ന്ന അര്‍ജന്‍റീന– ഈജിപ്ത് മല്‍സരം നിയന്ത്രിച്ചത് ഫ്രഞ്ച് റഫറി ഫ്രാന്‍സ്വ ലെറ്റക്സിയര്‍ ആയിരുന്നു. അതിന് പകരമായാണോ ഫ്രാന്‍സിന്‍റെ കളിയ്ക്ക് അര്‍ജന്‍റീനക്കാരെ നിയോഗിച്ചത് എന്നും വിമര്‍ശകര്‍ ചോദിക്കുന്നു. ഈ ലോകകപ്പിലെ ഏറ്റവും മികച്ച സംഘം എന്ന പേര് ഫ്രാന്‍സ് ഇതിനകം നേടിയിട്ടുണ്ട്. 2022 ലോക കപ്പ് ഫൈനലില്‍ ഏറ്റുമുട്ടിയത് ഫ്രാന്‍സും– അര്‍ജന്‍റീനയുമായിരുന്നു.