Soccer Football - FIFA World Cup 2026 - Round of 16 - Portugal v Spain - Dallas Stadium, Arlington, Texas, U.S. - July 6, 2026 Portugal's Cristiano Ronaldo looks dejected after the match as Portugal are eliminated from the World Cup IMAGN IMAGES via Reuters/Maria Lysaker TPX IMAGES OF THE DAY

വിശ്വകീരീടമെന്ന മോഹം കൈവരിക്കാനാകാതെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലോകകപ്പ് വേദിയില്‍ നിന്ന് മടങ്ങി. പ്രീ ക്വാര്‍ട്ടറില്‍ എതിരില്ലാത്ത ഒരുഗോളിന് പോര്‍ച്ചുഗലിനെ മറികടന്ന സ്പെയിന്‍, അവസാന എട്ടില്‍ ഇടംപിടിച്ചു. പകരക്കാരനായെത്തിയ മൈക്കിള്‍ മെറീനോ ഇന്‍ജറി ടൈമില്‍ നേടിയ ഗോളാണ് പോര്‍ച്ചുഗലിന്‍റെയും, റൊണാള്‍ഡോയുടെയും വഴിയടച്ചത്. 

തോല്‍വി പുറത്തേക്കുള്ള പാതയാകുമെന്ന് ഇരുകൂട്ടരും അറിഞ്ഞാണ് കളിച്ചത്. ഗോള്‍ നേടാനും ജയിക്കാനും ഇരുകൂട്ടരും തുടക്കംമുതല്‍ ശ്രമിച്ചു. 16–ാം മിനിറ്റിലെ സ്പെയിന്‍ നീക്കം ഗോള്‍ കീപ്പര്‍ തടുത്തിട്ടു. പകരം 37ആം മിനിറ്റിലെ റോണാള്‍ഡോയുടെ ശ്രമം സ്പെയിന്‍ കീപ്പറും നിര്‍വീര്യമാക്കി. 

ആദ്യപകുതി ഗോള്‍ രഹിതം. പിന്നെയും ഗോളിനായി ഇരുവരും ശ്രമിച്ചുകൊണ്ടെയിരുന്നു. ലക്ഷ്യം കാണാതെ കളി പുരോഗമിച്ചു. പന്തടക്കത്തില്‍ സ്പെയിന്‍ മികച്ച് നിന്നപ്പോള്‍ പോര്‍ച്ചുഗല്‍ കനത്ത പ്രതിരോധം തീര്‍ത്തു. രണ്ടാം പകുതിയില്‍ പോര്‍ച്ചുഗല്‍ പൂര്‍ണമായും പ്രതിരോധത്തിലേക്ക് വലിഞ്ഞത് സ്പെയിന് പന്ത് കൈവശം വയ്ക്കാന്‍ അവസരങ്ങളൊരുക്കി. സ്പെയിനിന്റെ മധ്യനിരയിൽ റോഡ്രിയും പെഡ്രിയും ഒത്തിണക്കത്തോടെ കളിച്ചപ്പോൾ, പോർച്ചുഗൽ പ്രതിരോധത്തിൽ റൂബൻ ഡയസും വെയ്ഗയും മികച്ച കൂട്ടുകെട്ടായി. എന്നാൽ കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെ സ്പാനിഷ് സബ്സ്റ്റിറ്റ്യൂട്ടുകൾ തമ്മിലുള്ള ഒത്തിണക്കം കളിയുടെ ഗതി മാറ്റി. 

90മിനിറ്റും കഴഞ്ഞു. ശ്രമമല്ലാതെ ഗോള്‍ വന്നില്ല. ഇന്‍ജുറി ടൈമിന്‍റെ ആദ്യമിനിറ്റ്. ഫെറാൻ ടോറസ് നൽകിയ കൃത്യതയാർന്ന ഒരു സ്ലൈഡ്-റൂൾ പാസ് സ്വീകരിച്ച്, ബോക്സിലേക്ക് ഓടിക്കയറിയ മെറീനോ, ഡിയോഗ കോസ്റ്റയെ കാഴ്ച്ചക്കാരനാക്കി മെറിനോ പന്ത് വലയിലാക്കി. അവശേഷിച്ച സമയം പോര്‍ച്ചുഗല്‍ ഒന്നുപിടഞ്ഞുനോക്കി. പക്ഷേ കാല്‍പന്തുകളില്‍ ഒരുരാജ്യത്തെ ഒറ്റയ്ക്ക് തോളിലേറ്റിയവന് തുടര്‍യാത്രയൊരുക്കാന്‍ ആര്‍ക്കുമായില്ല. 

ENGLISH SUMMARY:

Spain has officially advanced to the quarter-finals of the 2026 FIFA World Cup after a dramatic 1-0 victory over Portugal in their Round of 16 clash. The intense battle remained goalless for the entirety of the regulation time, with both teams displaying exceptional tactical discipline and defensive resilience. As the match appeared destined for extra time, substitute Mikel Merino emerged as the hero, netting a clinical goal in injury time following a precision pass from Ferran Torres. This heartbreaking defeat marks the end of Cristiano Ronaldo’s pursuit of the elusive World Cup title, as Portugal struggled to recover in the final seconds of the match. While Spain’s midfield duo of Rodri and Pedri commanded possession throughout the game, Portugal’s defensive pairing of Rúben Dias and Veiga worked tirelessly to keep the scoreline level until the very last moment. Spain now moves forward with significant momentum, as they prepare for the next stage of the tournament, leaving behind a resilient Portuguese side that ultimately fell just short of glory.