ഈജിപ്തിനെതിരായ നോക്കൗട്ട് മല്‍സരത്തില്‍ പെനല്‍റ്റി നഷ്ടപ്പെടുത്തിയ ഓസ്ട്രേലിയയുടെ കൗരമാരതാരം ലൂക്കസ് ഹെറിങ്ടണ്  പിന്തുണയുമായി ഫുട്ബോള്‍ ലോകം. ലൂക്കസിന് ഒരു ജര്‍മന്‍ ആരാധകര്‍ അയച്ച സന്ദേശം ശ്രദ്ധനേടുകയാണ്  

ഈജിപ്തിനെതിരായ നോക്കൗട്ട് മല്‍സരത്തില്‍ പെനല്‍റ്റി നഷ്ടപ്പെടുത്തിയ ഓസ്ട്രേലിയയുടെ കൗരമാരതാരം ലൂക്കസ് ഹെറിങ്ടണ് ജര്‍മന്‍ ആരാധകന്‍ അയച്ച സന്ദേശം ഇങ്ങനെ. ‌പ്രിയപ്പെട്ട ലൂക്കസ് നീയിത് വായിക്കുന്നുണ്ടെങ്കില്‍ അറിയുക, പെനല്‍റ്റി നഷ്ടപ്പെടുത്തിയെങ്കിലും ഞങ്ങളുടെയെല്ലാം കണ്ണിൽ നീയൊരു ഹീറോയാണ്. ചാംപ്യന്‍സ് ലീഗ് ജേതാവും, ആറുതവണ ആ കിരീടം സ്വന്തമാക്കിയ ബയൺ മ്യൂണിക്കിന്‍റെയും നാലുതവണ ലോകകപ്പ് നേടിയ ജർമൻ ടീമിന്‍റെയും പ്രധാനതാരം 31 വയസ്സുകാരനായ ലിയോൺ ഗൊറെറ്റ്‌സ്ക, നിർണായകഘട്ടത്തിൽ രാജ്യത്തിനുവേണ്ടി ഒരു പെനാൽറ്റിയെടുക്കാൻ  ധൈര്യം കാട്ടിയില്ല. എന്നാൽ നീ അതു ചെയ്തു, വെറും പതിനെട്ടാം വയസ്സിൽ. നീ അസാമാന്യ ധൈര്യശാലിയാണ്. പാരഗ്വായ്ക്കെതിരായ മല്‍സരത്തിലെ ഷൂട്ടൗട്ടില്‍ പെനല്‍റ്റിയെടുക്കാന്‍ ഗൊരറ്റ്സ്കെ തയ്യാറാകാത്തിടത്താണ് ഓസ്ട്രേലിയയ്ക്കായി ലോകകപ്പ് വേദിയില്‍ കിക്കെടുക്കാന്‍ ഒരു പതിനെട്ടുകാരന്‍ എത്തിയത്.  ലൂക്കസിനെ പിന്തുണച്ചെത്തിയവരില്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചുമുണ്ട്. നീയാണ് മികച്ചവൻ. മറ്റുള്ളവർ പറയുന്നത് കേൾക്കേണ്ട. നിനക്ക് സംസാരിക്കണമെന്നുണ്ടെങ്കിൽ ഞാനിവിടെയുണ്ടെന്നായിരുന്നു ഇബ്രാഹിമോവിച്ചിന്‍റെ വാക്കുകള്‍. 

Young Australian Footballer Receives Global Support After Penalty Miss:

Lucas Herington, the young Australian footballer who missed a penalty against Egypt, has received widespread support from the football world. A touching message from a German fan, highlighting his courage compared to seasoned players, has gained significant attention