SEATTLE, WASHINGTON - JULY 06: Romelu Lukaku #9 of Belgium celebrates with teammates after scoring the team's fourth goal during the FIFA World Cup 2026 Round of 16 match between USA and Belgium at Seattle Stadium on July 06, 2026 in Seattle, Washington. David Ramos/Getty Images/AFP (Photo by David Ramos / GETTY IMAGES NORTH AMERICA / Getty Images via AFP)

ബല്‍ജിയം സൂപ്പര്‍ താരം റൊമേലു ലുക്കാകുവിനെ സൂപ്പര്‍ സബ് എന്നൊക്കെ പറഞ്ഞാല്‍ കുറഞ്ഞു പോകും. നാല് ലോകകപ്പ് മല്‍സരങ്ങളില്‍ പകരക്കാരനായെത്തി ഗോളടിച്ച് റെക്കോര്‍ഡിട്ടിരിക്കുകയാണ് ലുക്കാകു. കളിയുടെ സെക്കന്‍ഡ് ഹാഫിലാണ് ബെഞ്ചില്‍ നിന്നും ലുക്കാകു കളത്തിലിറങ്ങിയത്. വന്ന് മിനിറ്റുകള്‍ക്കകം യുഎസ്എയ്ക്കെതിരെ ബല്‍ജിയത്തിന്‍റെ നാലാം ഗോള്‍ പിറന്നു. ന്യൂസീലന്‍ഡ്, സെനഗല്‍, യുഎസ്എ എന്നീ ടീമുകള്‍ക്കെതിരെയാണ് ഈ ലോകകപ്പില്‍ ലുക്കാകു ഈ നേട്ടം സ്വന്തമാക്കിയത്. ഈജിപ്തിനെതിരെ രണ്ടാം പകുതിയില്‍ ലുക്കാകു കളത്തിലിറങ്ങി സെക്കന്‍റുകള്‍ക്കകം ഇംപാക്ട് ഗോളും പിറന്നിരുന്നു.

യുഎസ്എയ്ക്കെതിരായ ഗോള്‍ നേട്ടത്തോടെ ബല്‍ജിയത്തിനായി ലുക്കാകു നേടിയ ഗോളുകള്‍ 93 ആയി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(146)യും ലയണല്‍ മെസി(124)യും മാത്രമാണ് രാജ്യാന്തര ഗോള്‍വേട്ടക്കാരില്‍ സജീവമായവരില്‍ ലുക്കാകുവിന് മുന്നിലുള്ളത്. സബ് ആയിറങ്ങി ഏറ്റവുമധികം രാജ്യാന്തര ഗോളുകള്‍ നേടിയവരുടെ പട്ടികയില്‍ റോജര്‍ മില്ലയാണ് ഒന്നാമന്‍. ലുക്കാകു രണ്ടാമതും. 

യുഎസ്എയ്ക്കെതിരായ മല്‍സരത്തില്‍ അധികസമയത്താണ് ലുക്കാകു ബല്‍ജിയത്തിനായി ഗോളടിച്ചത്. ഇതോടെ 4–1ന് ബല്‍ജിയം  ക്വാര്‍ട്ടറിലും കടന്നു. ഇരട്ട ഗോളുകളുമായി കെറ്റലെയറും യുഎസ്എ ഗോളിയുടെ പിഴവ് മുതലാക്കി ഗോളടിച്ച വനാകെയ്നും ബല്‍ജിയത്തിനായി തിളങ്ങി. പ്രതിരോധത്തിലും ബല്‍ജിയം മികച്ചു നിന്നു. സ്പെയിനാണ് ക്വാര്‍ട്ടറില്‍ ബല്‍ജിയത്തിന്‍റെ എതിരാളി.

ENGLISH SUMMARY:

Romelu Lukaku has cemented his status as the ultimate "super-sub" at the 2026 FIFA World Cup, setting a remarkable record by scoring in four separate matches after coming off the bench. The Belgian powerhouse proved his clinical impact once again against the USA, finding the back of the net just minutes after entering the pitch to help secure a dominant 4-1 victory. This latest goal brings Lukaku’s international tally for Belgium to an impressive 93, trailing only Cristiano Ronaldo and Lionel Messi on the all-time international scoring leaderboard. Throughout this tournament, the striker has consistently made an immediate impact against teams like New Zealand, Senegal, and Egypt, proving his unique ability to change the game’s trajectory in crucial moments. While football legend Roger Milla currently holds the top spot for most international goals scored as a substitute, Lukaku now sits firmly in second place, closing the gap with every clinical finish. As Belgium advances to the quarter-finals to face Spain, Lukaku’s form off the bench remains one of the most critical tactical weapons for the Red Devils’ title campaign.