Portugal's Cristiano Ronaldo (7) reacts after the World Cup round of 16 soccer match between Portugal and Spain in Arlington, Texas, near Dallas, Monday, July 6, 2026. AP/PTI(AP07_07_2026_000065A)

നോക്കൗട്ടില്‍ സ്പെയിനിനോട് തോറ്റ് ലോകകപ്പില്‍ നിന്നും പുറത്തായ പോര്‍ച്ചുഗലിനും റൊണാള്‍ഡോയ്ക്കുമെതിരെ ആരാധകരുടെ ഭാഗത്തുനിന്നും കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പോസ്റ്റ് മാച്ച് ഇന്‍റര്‍വ്യൂവില്‍ റൊണാള്‍ഡോ പറഞ്ഞ വാക്കുകളാണ് ആരാധകരെ ചൊടിപ്പിച്ചത്. 2016 ലെ യൂറോ കപ്പ് താന്‍ പോര്‍ച്ചുഗലിനായി നേടിയെന്നും അത് തനിക്ക് ലോകകപ്പിന് തുല്യമാണെന്നുമായിരുന്നു താരം  പറഞ്ഞത്, മാത്രമല്ല തനിക്ക് മുന്‍പ് പോര്‍ച്ചുഗല്‍ കിരീടങ്ങളൊന്നും നേടിയിരുന്നില്ലെന്നുമുള്ള പരാമര്‍ശമാണ് റൊണാള്‍ഡോയെ വിമര്‍ശനത്തിനു വിധേയനാക്കിയത്.

റോണോയുടെ വാക്കുകളും പിന്നാലെയുള്ള വിമര്‍ശനങ്ങളും സോഷ്യല്‍മീഡിയയേയും കത്തിക്കുകയാണ്. റൊണാള്‍ഡോയെ പിന്തുണച്ചും വിമര്‍ശിച്ചും ചര്‍ച്ച നടത്തുന്ന മലയാളികളുടെ വിഡിയോകളും വൈറലാവുകയാണ്. രണ്‍ദീപ് രവി എന്നു പേരായ സോഷ്യല്‍മീഡിയ ഉപയോക്താവ് റൊണാള്‍ഡോയെ പിന്തുണച്ച് പോസ്റ്റ് ചെയ്ത വിഡിയോക്ക് താഴെയും കടുത്ത വിമര്‍ശനങ്ങള്‍ ഉയരുകയാണ്. 

Cristiano Ronaldo #7 of Portugal looks dejected after loosing the FIFA World Cup 2026 Round Of 16 match between Portugal and Spain at Dallas Stadium on July 06, 2026 in Arlington, Texas. Lars Baron/Getty Images/AFP (Photo by Lars Baron / GETTY IMAGES NORTH AMERICA / Getty Images via AFP)

‘ഒരു മനുഷ്യന്‍ കാല്‍ നൂറ്റാണ്ട് ഒരു രാജ്യത്തെ തന്റെ തോളില്‍ ഇങ്ങനെ കൊണ്ടുനടന്നു, ഈ മനുഷ്യന്‍ ഇല്ലായിരുന്നെങ്കില്‍ പോര്‍ച്ചുഗല്‍ എന്ന രാജ്യത്തെ നമ്മളാരും അറിയില്ലായിരുന്നു, പോര്‍ച്ചുഗല്‍ എല്ലാ ടൂര്‍ണമെന്റുകളിലും കളിക്കുമായിരുന്നു, വരുമായിരുന്നു, പോകുമായിരുന്നു എങ്കിലും ആ രാജ്യം നേട്ടങ്ങള്‍ ആരംഭിച്ചത് ഈ മനുഷ്യനെ വച്ചുകൊണ്ടാണ്, ഈ മനുഷ്യന്‍ ഇങ്ങനെ പടിയിറങ്ങുന്നതില്‍ ടീമംഗങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട്, ഉള്ളിന്റെയുള്ളിലുള്ള ഈഗോസ് കളിക്കളത്തിലല്ല കാണിക്കേണ്ടതെന്നും രണ്‍ദീപ് രവി പറയുന്നു. ഈ വിഡിയോക്ക് താഴെയും ഫുട്ബോള്‍ പ്രേമികളുടെ കമന്റുകള്‍ നിറയുകയാണ്. 

ചില കമന്റുകള്‍

  • രഞ്ജിത് മേനോന്‍– എനിക്ക് 40 വയസായി, ഫിഗോ ഉളളത് മുതൽ നന്നായി അറിയും,  നമ്മൾ ഇരുന്നു കണ്ടിട്ടുമുണ്ട്... പിന്നെ പഴയ കാലം ആണേൽ ഉസെബിയ ഉണ്ടായിരുന്നു... താൻ എങ്ങോട്ടാ ഈ വെളുപ്പിക്കുന്നത്? ഇനി ഇന്നത്തെ ബിഗ് മാച്ചിൽ റൊണാൾഡോ 90 മിനിറ്റ് കളിക്കേണ്ട ഗതികെട്ട ടീം ആണോ പോർച്ചുഗൽ... വീറ്റിഞ്ഞയെ അടക്കം കയറ്റി വിട്ട കോച്ച് ഇയാളെ കയറ്റി ലാസ്റ്റ് 15 മിനിറ്റ് ആ റാമോസിനെ കളിപ്പിച്ചു എങ്കിൽ കളി മാറിയേനെ, പണ്ട് ലെജൻഡ് ആയിരുന്നത് കൊണ്ട് അയാളെ ഫുൾ ടൈം കളിപ്പിക്കണം എന്ന് എന്തോ കരാർ ഉള്ളത് പോലെ ആണ്,  എന്നിട്ടു ടീം മേറ്റ്സിന് കുഴപ്പം... മര്യാദക്ക് ഓടി കളിക്കാൻ പറ്റുന്നില്ല.. കളി ഉണ്ടാക്കാൻ പറ്റുന്നില്ല....ഇനി പുറത്തായ സ്ഥിതിക്ക് അടുത്ത ഇന്റർവ്യുവില്‍ പറയും ടീം ശരി അല്ല...വേൾഡ് കപ്പ്‌ ശരിയല്ല.... എന്നൊക്കെ... ഇയാൾ മറ്റുള്ളവരെ കുറ്റം പറഞ്ഞു നടക്കും...താനൊക്കെ അയാളെ ഫാൻ ആണ് എന്നുകരുതി മറ്റുള്ളവരെ പഴി ചാരി അല്ല അയാളുടെ കഴിവുകേടു മറക്കേണ്ടത്... അയാൾ വിരമിക്കേണ്ട സമയത്തു വിരമിച്ചില്ല അതാണ് പ്രശ്നം.... 
  • ഇച്ചായി കണ്ണൂര്‍– ഫിഗോ, ഡീകൊ ഒക്കെ ഉള്ളപ്പോള്‍ ഇതിനേക്കാള്‍ മെച്ചം ആണ്
  • ജിതിന്‍ ജി.എസ് ബാലുശ്ശേരി–പോര്‍ച്ചുഗല്‍ എന്ന രാജ്യത്തെ അറിയില്ലായിരുന്നു എന്നൊക്കെ പറയുന്നത് കടന്ന കൈ ആണ്. അയാൾക്ക് മുൻപും അവർ കളിച്ചിട്ടുണ്ട്, ഫിഗോ യെ പോലെ ഡീകോയെ പോലെ ഉള്ള താരങ്ങൾ അവിടെ ഉണ്ടായിരുന്നു ചുമ്മാ ഡ്രമാറ്റിക് ആവാൻ വേണ്ടി ആണെങ്കിൽ സമ്മതിച്ചു തന്നേക്കാം
  • ജിതേഷ് കണ്ണഞ്ചേരി–അപ്പൊ ലൂയിസ് ഫിഗോ ആവിയായിരുന്നോ.. ഇങ്ങേരു കളിച്ചിട്ടില്ല എന്നൊന്നും പറയുന്നില്ല.... പക്ഷേ ഇവരുള്ളത് കൊണ്ട് മാത്രമാണെന്ന് പറയുന്നത് തെറ്റാണ് ഭായ്..
  • ലാല്‍ കൃഷ്ണ– തെറ്റാണ് ചേട്ടാ... ഞാനൊക്കെ 98 മുതൽ അറിയും. അന്ന് ഫിഗോ ആയിരുന്നു ഹീറോ...
  • സാലിഹ്കുമ്മലില്‍ താഴേത്തതില്‍– അവന് കൊടുക്കാവുന്നതിൽ വച്ച് നല്ല യാത്രയപ്പാണ് നൽകിയത്, കളിച്ചവർ ജയിച്ചു, അത്രതന്നെ 😍 ഇനി പുതുതലമുറക്ക് വഴിമാറുക

 

 

Ronaldo's Post-World Cup Comments Ignite Fan Fury:

Cristiano Ronaldo's comments after Portugal's World Cup exit have sparked significant fan criticism. He stated that winning the 2016 Euro Cup for Portugal was equivalent to winning a World Cup and that Portugal had no major achievements before him, which has ignited a strong backlash.