Soccer Football - FIFA World Cup 2026 - Round of 16 - Portugal v Spain - Dallas Stadium, Arlington, Texas, U.S. - July 6, 2026 Portugal coach Roberto Martinez reacts REUTERS/Hannah Mckay

സ്പെയിനിനോട് തോറ്റ് ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ സ്ഥാനമൊഴിഞ്ഞ് പോര്‍ച്ചുഗല്‍ പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസ്. പോര്‍ച്ചുഗല്‍ ടീമിന് ഈ തോല്‍വി ഒരു യുഗാന്ത്യമാണെന്നും ലക്ഷ്യം നേടാനാകാത്തതിനാല്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്നും മല്‍സരശേഷം റോബര്‍ട്ടോ മാര്‍ട്ടിനസ് പറഞ്ഞു. 'ലോകകപ്പ് നേടുകയെന്ന ലക്ഷ്യത്തോടെയാണ് പോര്‍ച്ചുഗലെത്തിയത്. അത് നേടാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഞാന്‍ തുടരുന്നില്ല. പുതിയ പരിശീലകനെ തിര‍ഞ്ഞെടുക്കാനുള്ള അവസരം കൂടിയാണിത്' എന്നായിരുന്നു പ്രീക്വാര്‍ട്ടര്‍ തോല്‍വിക്ക് പിന്നാലെ മാര്‍ട്ടിനസ് വൈകാരികമായി പ്രതികരിച്ചത്.

Portugal head coach Roberto Martinez, right, gives instructions to Cristiano Ronaldo (7) during the World Cup round of 16 soccer match between Portugal and Spain in Arlington, Texas, near Dallas, Monday, July 6, 2026. (AP Photo/Julio Cortez)

2023ലാണ് പോര്‍ച്ചുഗലിന്‍റെ മുഖ്യ പരിശീലകനായി മാര്‍ട്ടിനസ് ചുമതലയേറ്റത്. മാര്‍ട്ടിനസിന് കീഴില്‍ പോര്‍ച്ചുഗല്‍ കഴിഞ്ഞ വര്‍ഷത്തെ യുവേഫ നേഷന്‍സ് ലീഗ് ചാംപ്യന്‍മാരായി. ഫൈനലില്‍ തോല്‍പിച്ചത് ഇതേ സ്പാനിഷ് ടീമിനെ. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഭാവിയെക്കുറിച്ച് പറയാന്‍ തയാറായില്ലെങ്കിലും മാതൃകാ ക്യാപ്റ്റനായിരുന്നു ക്രിസ്റ്റ്യാനോയെന്നും ഗോളടിക്കുന്നതിലും അസിസ്റ്റിലും മറ്റുള്ളവര്‍ മാതൃകയാക്കേണ്ടതുണ്ടെന്നും മാര്‍ട്ടിനസ് പറഞ്ഞു.

ഫുട്ബോളിനായി സമര്‍പ്പിച്ച ജീവിതമായിരുന്നു ക്രിസ്റ്റ്യാനോയുടേതെന്നും ആഘോഷിക്കപ്പെടേണ്ട വ്യക്തിത്വമാണെന്നും മാര്‍ട്ടിനസ് കൂട്ടിച്ചേര്‍ത്തു. 41കാരനായ റൊണാള്‍ഡോയെ കേന്ദ്രീകരിച്ച് ടീമിന്റെ കളിയൊരുക്കിയതിലെ കോച്ചിന്റെ താല്‍പര്യം ലോകകപ്പ് മല്‍സരങ്ങളുടെ ആദ്യ ദിനങ്ങളില്‍ വലിയ വിമര്‍ശനത്തിന് വഴിവച്ചിരുന്നു.

ക്ലബ് ഫുട്ബോളില്‍ നിന്ന് ബെല്‍ജിയത്തിന്റെ ദേശീയ പരിശീലകനായെത്തിയ മുന്‍ സ്പാനിഷ് മിഡ‍്ഫീല്‍ഡര്‍ 2018 ലോകകപ്പില്‍ റെഡ് ഡെവിള്‍സിനെ മൂന്നാം സ്ഥാനക്കാരാക്കി. ഫിഫ റാങ്കിങ്ങില്‍ ഒന്നാമതെത്തിച്ചു. എന്നാല്‍ 2022 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ മോശം പ്രകടനത്തിന് പിന്നാലെ സ്ഥാനമൊഴിയുകയും ചെയ്തു.

ENGLISH SUMMARY:

Following Portugal’s elimination from the 2026 FIFA World Cup, head coach Roberto Martinez has officially announced his resignation. Martinez described the team’s defeat by Spain in the Round of 16 as an "end of an era" and stated that there was no purpose in him continuing as he failed to achieve the target of winning the World Cup. Appointed as head coach in 2023, Martinez led Portugal to a UEFA Nations League title, where they notably defeated Spain in the final. During his tenure, he remained a staunch supporter of Cristiano Ronaldo, describing him as a model captain and an exemplary figure for his dedication to football. Prior to his time with Portugal, Martinez managed the Belgian national team, leading them to a third-place finish in the 2018 World Cup and the top spot in the FIFA rankings. With his departure, the Portuguese Football Federation now faces the task of selecting a new coach to lead the national side into the next chapter of international competition.