Soccer Football - FIFA World Cup 2026 - Round of 16 - Paraguay v France - Philadelphia Stadium, Philadelphia, Pennsylvania, U.S. - July 4, 2026
France's Kylian Mbappe reacts with Paraguay's Juan Jose Caceres IMAGN IMAGES via Reuters/James Lang     TPX IMAGES OF THE DAY

Soccer Football - FIFA World Cup 2026 - Round of 16 - Paraguay v France - Philadelphia Stadium, Philadelphia, Pennsylvania, U.S. - July 4, 2026 France's Kylian Mbappe reacts with Paraguay's Juan Jose Caceres IMAGN IMAGES via Reuters/James Lang TPX IMAGES OF THE DAY

പാരഗ്വായ് താരങ്ങളുമായി കളിക്കിടെയുണ്ടായ കയ്യാങ്കളിക്ക് പിന്നാലെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് ഫ്രാന്‍സ് ക്യാപ്റ്റന്‍ കിലിയന്‍ എംബപെ. കളി ജയിക്കാന്‍ കയ്യാങ്കളിയാണ് വേണ്ടതെങ്കില്‍ അതും ഫ്രാന്‍സിന് അറിയാമെന്നും അതിലും ജയിക്കുമെന്നും എംബപെ പറഞ്ഞു. ' അറ്റാക്കിങ് ഫുട്ബോള്‍ മാത്രമല്ല ഞങ്ങള്‍ക്ക് കളിക്കാന്‍ അറിയാവുന്നത് എന്ന് ഇന്നത്തെ കളിയിലൂടെ ഞങ്ങള്‍ തെളിയിച്ചു. കയ്യില്‍ ചെളി പുരട്ടിയാലേ കളിക്കാന്‍ പറ്റൂവെങ്കില്‍ അതിന് ഞങ്ങള്‍ക്ക് ഒരു മടിയുമില്ല. പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്, ‍ഞങ്ങള്‍ക്ക് അതിലൊരു പ്രശ്നവുമില്ല'- എംബപെ വിശദീകരിച്ചു. 

മൂന്ന് മഞ്ഞക്കാര്‍ഡുകളാണ് കളിക്കിടെ റഫറിക്ക് പുറത്തെടുക്കേണ്ടി വന്നത്. ഇരു ടീമുകളും തമ്മില്‍ ഉന്തും തള്ളും ഇടയ്ക്കിടെയുണ്ടായി. എംബപെ പെനല്‍റ്റിയെടുക്കാന്‍ നേരവും ഇത് തുടര്‍ന്നു. 'ഗ്രൗണ്ടില്‍ കണ്ടത് അവരുടെ ഫുട്ബോളാണ്. അവരങ്ങനെയാണ് കളിക്കുന്നത്. ഫുട്ബോളില്‍ തെറ്റും ശരിയുമൊന്നുമില്ല, ജയിക്കുകയെന്നതാണ് പ്രധാനം. അവര്‍ ഞങ്ങളെ വീഴ്ത്താന്‍ നോക്കി, പക്ഷേ ഞങ്ങള്‍ മികച്ചവരായത് കൊണ്ട് അതിനെ മറികടക്കാനായി. അടുത്ത റൗണ്ടിലേക്ക് കടക്കുകയും ചെയ്തു'- താരം കൂട്ടിച്ചേര്‍ത്തു. 

Soccer Football - FIFA World Cup 2026 - Round of 16 - Paraguay v France - Philadelphia Stadium, Philadelphia, Pennsylvania, U.S. - July 4, 2026
France's Lucas Digne clashes with Paraguay's Orlando Gill during the second half hydration break REUTERS/Jeenah Moon

Soccer Football - FIFA World Cup 2026 - Round of 16 - Paraguay v France - Philadelphia Stadium, Philadelphia, Pennsylvania, U.S. - July 4, 2026 France's Lucas Digne clashes with Paraguay's Orlando Gill during the second half hydration break REUTERS/Jeenah Moon

അതിനിടെ കളി കഴിഞ്ഞതിന് പിന്നാലെ പാരഗ്വായ് ഗോളി ഒര്‍ലാന്‍ഡോ ഗില്‍ ഹസ്തദാനത്തിന് കൈ നീട്ടിയെങ്കിലും എംബപെ ഗൗനിക്കാതെ നടന്നു നീങ്ങി. നിയന്ത്രണം വിട്ട ഗില്‍ പന്തെടുത്ത് എംബപെയ്ക്കിട്ട് എറിയുകയും ചെയ്തു. ജയിച്ചതിലെ ആഘോഷം തുടര്‍ന്ന് ഗ്രൗണ്ടിലൂടെ എംബപെ മുന്നോട്ട് നീങ്ങുകയായിരുന്നു. ' ഞാന്‍ അദ്ദേഹത്തിന് കൈ കൊടുക്കാന്‍ ശ്രമിച്ചു. പക്ഷേ ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടതോടെ എനിക്ക് നിയന്ത്രണം നഷ്ടമായി. പിന്നീട് ശാന്തനായി ‍ഞാന്‍ നടന്നു നീങ്ങി' എന്നായിരുന്നു ഗില്‍ ഇതേക്കുറിച്ച് പിന്നീട് പ്രതികരിച്ചത്. കളിയുടെ 70–ാം മിനിറ്റിലാണ് പെനല്‍റ്റിയിലൂടെ എംബപെ ഗോളടിച്ചത്.  ഇതോടെ ഈ ലോകകപ്പില്‍ 7 ഗോളുകളുമായി മെസിക്കൊപ്പം എംബപെയും ഇടംപിടിച്ചു. 

ക്വാര്‍ട്ടര്‍ ഫൈനലില്‍ തകര്‍പ്പന്‍ ഫോമിലുള്ള മൊറോക്കോയെയാണ് ഫ്രാന്‍സിന് നേരിടാനുള്ളത്. കാനഡയെ 3–0ത്തിന് തകര്‍ത്താണ് മൊറോക്കോ എത്തുന്നത്. 'മൊറോക്കോ നല്ല ടീമാണെന്ന് ഞങ്ങള്‍ക്കറിയാം. അവര്‍ക്കെതിരെ കളിക്കാന്‍ കാത്തിരിക്കുകയാണ്' എന്നായിരുന്നു കളിയെ കുറിച്ച് ചോദിച്ചപ്പോള്‍ എംബപെയുടെ മറുപടി. 2022 ലെ സെമിയില്‍ ഇരു ടീമുകളുമേറ്റുമുട്ടിയപ്പോള്‍ 2–0ത്തിന് ഫ്രാന്‍സ് ഫൈനലില്‍ കടന്നിരുന്നു. 

ENGLISH SUMMARY:

Following a heated encounter against Paraguay, French captain Kylian Mbappé delivered a defiant response to critics regarding the intense physical confrontations on the pitch. Mbappé emphasized that France possesses the resilience to handle a gritty, physical game, stating that his team is prepared to do whatever is necessary—including engaging in on-field altercations—to secure a victory. The match was marred by multiple scuffles and a flurry of yellow cards, but Mbappé maintained that his focus remains entirely on advancing through the knockout stages. The French star also addressed a viral moment where he appeared to bypass a handshake with Paraguay goalkeeper Orlando Gill, though Gill later clarified the misunderstanding himself. Despite the controversy, Mbappé’s performance continues to dominate headlines, as his 70th-minute penalty moved him to seven goals in the tournament, tying him with Lionel Messi in the Golden Boot race. Looking ahead to the quarter-finals, the forward expressed anticipation for a challenging rematch against Morocco, a team he respects and looks forward to facing as France pursues the World Cup title.

france-paraguay-trends-JPG

Google trending topic: France vs Paraguay