MIAMI GARDENS, FLORIDA - JULY 03: Deroy Duarte #14 of Cabo Verde celebrates with Sidny Lopes Cabral #13 after scoring the team's first goal during the FIFA World Cup 2026 Round of 32 match between Argentina and Cabo Verde at Miami Stadium on July 03, 2026 in Miami Gardens, Florida. Michael Reaves/Getty Images/AFP (Photo by Michael Reaves / GETTY IMAGES NORTH AMERICA / Getty Images via AFP)

ശ്വാസമടക്കിപ്പിടിച്ചാണ് ലോകം കാബോ വെര്‍ദെ–അര്‍ജന്‍റീന നോക്കൗട്ട് മല്‍സരം കണ്ടത്. അടിയും തിരിച്ചടിയുമായി ലോകചാംപ്യന്‍മാരെ വിറപ്പിച്ച കാബോ വെര്‍ദെ ഗോളടിയിലും ഞെട്ടിച്ചു. കരുത്തരായ അര്‍ജന്‍റീനയുടെ പ്രതിരോധം രണ്ടുവട്ടമാണ് അവര്‍ തകര്‍ത്തത്. കളിയുടെ 103–ാം മിനിറ്റില്‍ സിഡ്നി ലോപസ് കബ്രാള്‍ നേടിയ ഗോളാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. ടൂര്‍ണമെന്‍റിലെ ഗോളെന്നാണ് കമന്‍റേറ്റര്‍മാര്‍ അതിനെ വിശേഷിപ്പിച്ചത്. 

എക്സ്ട്രാ ടൈമിലേക്ക് നീണ്ട കളിയുടെ ഒന്നാം പകുതി അവസാനിക്കാറായപ്പോളാണ് ലോപസ് കബ്രാളിന്‍റെ ഗോള്‍ പിറന്നത്. ലിസാന്‍ഡ്രോ മാര്‍ട്ടിനെസിന്‍റെ ഗോളില്‍ അര്‍ജന്‍റീന 2–1 ന് മുന്നില്‍ നില്‍ക്കുമ്പോള്‍ ബോക്സിന്  പുറത്ത് നിന്ന് കബ്രാള്‍ ഒരു ലോങ് റേഞ്ച് ഷോട്ട് തൊടുത്തു. റോക്കറ്റ് പോലെ അത് എമിലിയാനോ മാര്‍ട്ടിനെസിനെ നിഷ്പ്രഭനാക്കി ടോപ് കോര്‍ണറിലേക്ക് തുളച്ചുകയറി. ലോകകപ്പ് ചരിത്രത്തിലെ തന്നെ മികച്ച ഗോളുകളിലൊന്നെന്ന് പറഞ്ഞാലും അതിശയോക്തിയാവില്ല. 

മല്‍സരത്തില്‍ രണ്ടുവട്ടമാണ് കബ്രാള്‍ മാര്‍ട്ടിനസിന് ഭീഷണിയുമായെത്തിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ കബ്രാളിന്‍റെ സ്ട്രൈക്ക് മാര്‍ട്ടിനസ് ക്രോസ് ബാറിന് മുകളിലൂടെ തട്ടിയാണ് രക്ഷപെടുത്തിയത്.  2–2 എന്ന് സമനില പിടിച്ച കാബോ വെര്‍ദെ, അര്‍ജന്‍റീനയെ പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് തള്ളിയിടുമെന്ന് തോന്നിപ്പിച്ച നേരത്തിനിടയിലാണ് കളി മാറി മറിഞ്ഞത്. 111–ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ റൊമേറോയുടെ ഹെഡ്ഡര്‍ കേപ് വെര്‍ദെ താരം ഡിനെയുടെ മേല്‍ തട്ടി സെല്‍ഫ് ഗോളായതോടെ 3–2 ആയി സ്കോര്‍. അവസാന നിമിഷം വരെ പൊരുതി കാബോ വെര്‍ദെ മടങ്ങി. 

ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തില്‍ സ്പെയിനെയും യുറഗ്വായെയും സൗദിയെയും സമനിലയില്‍ തളച്ചാണ് കാബോ വെര്‍ദെ നോക്കൗട്ടിലേക്ക് യോഗ്യത നേടിയത്. ലോകചാംപ്യന്‍മാരെ 120 മിനിറ്റിലേറെ വിറപ്പിച്ചും വിയര്‍പ്പിച്ചും ബുബിസ്റ്റയുടെ കുട്ടികള്‍ ഫുട്ബോള്‍ ലോകത്തിന്‍റെ മനം കവര്‍ന്നാണ് തിരികെപ്പോകുന്നതും.

ENGLISH SUMMARY:

During the heart-stopping World Cup knockout clash between Argentina and Cape Verde, Sidney Lopes Cabral etched his name into tournament history with a spectacular long-range strike that commentators are hailing as a candidate for 'Goal of the Tournament.' With Argentina leading 2-1 deep into extra time, Cabral unleashed a powerful, rocket-like effort from outside the box that soared past Emiliano Martínez and into the top corner, leveling the score and momentarily stunning the world champions. Throughout the match, Cabral proved to be a constant threat to the Argentine defense, forcing a brilliant save from Martínez earlier in the game and keeping the South American giants on the defensive. Although Cape Verde eventually fell to a 3-2 defeat after a heart-breaking own goal in the 111th minute, their performance captivated the global football community. This match served as a testament to their resilience, following a successful group stage where they held powerhouses like Spain, Uruguay, and Saudi Arabia to draws. While Cabral and his teammates under coach Bubista exit the competition, they depart with their heads held high after pushing the defending champions to their absolute limits for over 120 minutes of exhilarating football.