മെസിയും  അര്‍ജന്‍റീന ടീമും  കേരളത്തില്‍ എത്തുമെന്നതിന്‍റെ പേരില്‍ നടന്നത് വന്‍തട്ടിപ്പും കബളിപ്പിക്കലുമെന്ന കായിക വകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്  പുറത്തുവന്നിരിക്കുകയാണ്. 126 കോടി രൂപ സ്പോണ്‍സര്‍ അര്‍ജന്‍റീന ഫു‍ട്ബോള്‍ അസോസിയേഷന് കൈമാറിയതിന്‍റെയോ, സംസ്ഥാന സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടതിന്‍റെയോ ഒരു രേഖയും സര്‍ക്കാരിന്‍റെ കയ്യിലില്ല. സൗഹൃദമല്‍സരം സ്പോണ്‍സര്‍മാര്‍ പ്രഖ്യാപിക്കുമ്പോള്‍  അതും സര്‍ക്കാര്‍ അറിഞ്ഞിരുന്നില്ല . സൗഹൃദ മല്‍സരം നടക്കാന്‍ സര്‍ക്കരിനെ ആദ്യം സമീപിച്ചത് കളമശേരിയിലെ  ഗോഡ് & ഗ്ലോബല്‍ എന്ന സ്ഥാപനമാണ്. ഒരു ലക്ഷം രൂപ മൂലധനവുമായി കമ്പനി രജിസ്റ്റര്‍ ചെയ്തത് 20 ദിവസം  മുന്‍പും.  ഒരു കടലാസ് കമ്പനി. പിന്നീട് സ്പോണ്‍സര്‍ ആയ ആര്‍ബിസിക്കും ഇതേ വിലാസമാണ്. കൊച്ചി സ്റ്റേഡിയം അറ്റകുറ്റപ്പണിക്കായി കൈമാറിയതും ചട്ടം ലംഘിച്ച്. ആകെ, മെസിയുടെ പേര് പറഞ്ഞ് ഒരു വന്‍ തട്ടിപ്പിന് കളമൊരുക്കുകയായിരുന്നു.