Egypts players celebrate after their teammate Hossam Abdelmaguid (4) score the winning penalty during World Cup round of 32 soccer match between Australia and Egypt in Arlington, Texas, near Dallas, Tuesday, Friday, July 3, 2026. (AP Photo/Sam Hodde)

ഓസ്ട്രേലിയയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പിച്ച് ഈജിപ്ത് ലോകകപ്പ് പ്രീക്വാര്‍ട്ടറിലെത്തി. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഒരുഗോള്‍ വീതം നേടി സമനില പാലിച്ചതിനെ തുടർന്നായിരുന്നു ഷൂട്ടൗട്ട്.

എടുത്ത നാലു കിക്കുകളും ഈജിപ്ത് വലയിലെത്തിച്ചു. ഓസ്ട്രേലിയയ്ക്ക് രണ്ടുവട്ടം പിഴച്ചപ്പോള്‍ ലോകകപ്പിന് പുറത്തേക്ക്. അധികസമയത്തിന്റെ അവസാന നിമിഷം പാട്രിക് ബീച്ചിന് പകരക്കാരനായി ഇറങ്ങിയ ഗോൾകീപ്പർ മാത്യു റയാന് ഒരു സേവുപോലും നടത്താനായില്ല.

13-ാം മിനിറ്റിൽ ഇമാം അഷൂറാണ് ഈജിപ്തിനെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയില്‍ സെല്‍ഫ് ഗോള്‍ ഒസ്ട്രേലിയയെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയുടെ ഇൻജുറി ടൈമിൽ, റാമി റാബിയയുടെ ഗോളെന്നുറച്ച പോയിൻ്റ് ബ്ലാങ്ക് ഹെഡർ ഓസ്ട്രേലിയൻ ഗോളി പാട്രിക് ബീച്ച് തട്ടിയകറ്റി.

നിശ്ചിത സമയത്തേതുപോലെ, 30 മിനിറ്റ് അധികസമയത്തും പന്ത് കൂടുതൽ കൈവശം വെച്ചതും മികച്ച അവസരങ്ങൾ സൃഷ്ടിച്ചതും ഈജിപ്തായിരുന്നു.

ENGLISH SUMMARY:

Egypt achieved a historic milestone in the 2026 FIFA World Cup by securing their place in the Round of 16 after a dramatic 4-2 victory over Australia in a penalty shootout. The high-stakes match remained locked in a tense 1-1 stalemate throughout regulation and extra time, forcing the game to be decided from the spot. Egypt struck first in the 13th minute through an clinical finish by Imam Ashour, but Australia managed to level the scores in the second half following a self-goal. Despite Australia's tactical decision to sub in goalkeeper Mathew Ryan specifically for the shootout, they ultimately faltered twice, while the Egyptian squad remained composed to convert all four of their attempts. Throughout the contest, Egypt dominated possession and consistently pressured the Australian defense, highlighted by a critical save from Australian keeper Patrick Beach late in injury time. This victory marks a monumental moment for Egyptian football as they move forward in the tournament, eagerly awaiting their next challenge on July 7.