Switzerland's Dan Ndoye (11), center, celebrates with teammates after scoring his side's second goal during the World Cup round of 32 soccer match between Switzerland and Algeria in Vancouver, British Columbia, Thursday, July 2, 2026. AP/PTI(AP07_03_2026_000032A)

റൗണ്ട് ഓഫ് 32 വില്‍ അള്‍ജീരിയയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് സ്വിറ്റ്സര്‍ലന്‍ഡ്. കളിയുടെ പത്താം മിനിറ്റില്‍ ബ്രീല്‍ എംബോളോയും 46–ാം മിനിറ്റില്‍ ഡാന്‍ എന്‍ഡോയയുമാണ് സ്വിറ്റ്സര്‍ലന്‍ഡിനായി ഗോള്‍ നേടിയത്. സ്വിസ് പ്രതിരോധത്തിന് മുന്നില്‍ കാര്യമായ വെല്ലുവിളികള്‍ ഉയര്‍ത്താന്‍ അള്‍ജീരിയയ്ക്ക് ഒരുഘട്ടത്തിലും കഴിഞ്ഞില്ല. സമഗ്രാധിപത്യമാണ് കളിയിലുടനീളം സ്വിറ്റ്സര്‍ലന്‍ഡ് പുലര്‍ത്തിയത്. രണ്ടു വട്ടം അള്‍ജീരിയയ്ക്ക് ഗോളടിക്കാന്‍ അവസരമൊരുങ്ങിയെങ്കിലും കൃത്യതയില്ലായ്മ വിനയായി. 

പത്താം മിനിറ്റില്‍ മധ്യനിരയില്‍ നിന്ന് ലഭിച്ച പന്ത് വലതുവിങ്ങിലൂടെ കുതിച്ചു കയറിയ എന്‍ഡോയയ്ക്ക് കിട്ടി. അള്‍ജീരിയന്‍ പ്രതിരോധത്തെ സമര്‍ഥമായി കബളിപ്പിച്ച എന്‍ഡോയെ നല്‍കിയ ലോ ക്രോസ് പാസ് എംബോള തട്ടി വലയിലേക്കിട്ടു. സ്വിസ് ആക്രമണത്തിന്‍റെ വേഗതയും കൃത്യതയും ഉറപ്പിക്കുന്നതായിരുന്നു 46–ാം മിനിറ്റിലെ എന്‍ഡോയയുടെ ഗോള്‍. ഗ്രാനിറ്റ് ഷാക്ക മധ്യനിരയിൽ നിന്ന് നൽകിയ മനോഹരമായ ഒരു ലോങ്ങ് ബോൾ അൾജീരിയൻ പ്രതിരോധ നിരയെ മറികടന്ന് മുന്നേറിയ എൻഡോയ ഗോളാക്കുകയായിരുന്നു.

ENGLISH SUMMARY:

Switzerland comfortably secured their place in the next stage of the 2026 FIFA World Cup after a dominant two-nil victory against Algeria in the Round of 32. The Swiss side dictated the tempo of the match from the opening whistle, with Breel Embolo breaking the deadlock as early as the tenth minute following a precise low cross from Dan Ndoye. Throughout the encounter, Switzerland maintained a rigorous defensive structure that effectively neutralized any offensive threats posed by the Algerian squad. Dan Ndoye doubled the lead just seconds into the second half in the forty-sixth minute, expertly latching onto a brilliant long ball from Granit Xhaka to slot the ball past the Algerian goalkeeper. Although Algeria managed to create two dangerous opportunities to find the back of the net, a lack of clinical precision ultimately cost them their chance to challenge the Swiss lead. This comprehensive performance reinforces Switzerland’s credentials as a formidable side in the tournament as they look ahead to their upcoming fixtures.