ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഈജിപ്തിനെതിരെ രണ്ടു ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷം മൂന്നു ഗോളുകള്‍ തിരിച്ചടിച്ച് അര്‍ജന്റീന ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.  

കളിയുടെ അവസാന 12 മിനിറ്റുകൾക്കിടെയാണ് അർജന്റീനയുടെ മൂന്നു ഗോളുകളും പിറന്നത്. ക്രിസ്റ്റ്യൻ റൊമേറോ, ലയണൽ മെസ്സി, എൻസോ ഫെർണാണ്ടസ് എന്നിവരാണ് അർജന്റീനയ്ക്കു വേണ്ടി സ്കോർ ചെയ്തത്. 

 

79-ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്നു മെസ്സി ഉയർത്തി നൽകിയ പന്ത് പോസ്റ്റിന് തൊട്ടുമുന്നിൽ നിന്ന ക്രിസ്റ്റ്യൻ റൊമേറോ ഹെഡ് െചയ്ത് വലയിലെത്തിക്കുകയായിരുന്നു. നാലു മിനിറ്റ് കഴിഞ്ഞപ്പോൾ അർജന്റീനയുടെ രണ്ടാം ഗോൾ എത്തി. ബോക്സിനകത്തുവച്ച് ഈജിപ്ത് ഡിഫൻഡർമാരെ വെട്ടിച്ച് അർജന്റീന താരങ്ങൾ നൽകിയ പാസുകൾക്കിടെ പന്ത് കാലിൽ ലഭിച്ച മെസ്സി ഷൂട്ട് ചെയ്ത് വല കുലുക്കുകയായിരുന്നു. ഈ ലോകകപ്പിൽ മെസ്സിയുടെ എട്ടാം ഗോൾ. ലോകകപ്പിലെ ആകെ ഗോളെണ്ണം 21 ആയി.

 

14 ാം മിനിറ്റില്‍ യാസെര്‍ ഇബ്രാഹിം നേടിയ ഗോളിലൂടെയാണ് ഈജിപ്ത് മുന്നിലെത്തിയത്.  ബോക്സിനു പുറത്തുനിന്നു മർവാൻ അറ്റിയ നൽകിയ പന്ത് പോസ്റ്റിന് തൊട്ടുമുന്നിൽനിന്നു യാസർ ഹെഡ് ചെയ്ത് വലയിലാക്കുകയായിരുന്നു. തിരിച്ചടിക്കാന്‍ കിണഞ്ഞു പരിശ്രമിച്ച അര്‍ജന്റീനയ്ക്കു മുന്നില്‍ ഈജിപ്ത് പ്രതിരോധക്കോട്ട കെട്ടി. 67-ാം മിനിറ്റിൽ ഈജിപ്തിനായി മുസ്തഫ സിക്കോ രണ്ടാം ഗോൾ നേടി അര്‍ജന്റീനയെ കൂടുതല്‍ പ്രതിരോധത്തിലാഴ്ത്തി. എന്നാല്‍ അതുവരെയുള്ള അര്‍ജന്റീനയെ ആയിരുന്നില്ല അവസാന മിനിറ്റുകളില്‍ കണ്ടത്. ഇരച്ചുകയറിയ മെസ്സിപ്പട തുടരെ മൂന്നു തവണയാണ് ഈജിപ്ഷ്യന്‍ വല കുലുക്കിയത്. 

ENGLISH SUMMARY:

Argentina World Cup team made a remarkable comeback to reach the quarter-finals after being two goals down against Egypt. Led by Lionel Messi, the team scored three goals in the final 12 minutes to secure their victory.