TOPSHOT - Spain's forward #21 Mikel Oyarzabal celebrates scoring his team's first goal with midfielder #15 Alex Baena during the 2026 World Cup round of 32 football match between Spain and Austria at the Los Angeles Stadium in Inglewood on July 2, 2026.  (Photo by ETIENNE LAURENT / AFP)

TOPSHOT - Spain's forward #21 Mikel Oyarzabal celebrates scoring his team's first goal with midfielder #15 Alex Baena during the 2026 World Cup round of 32 football match between Spain and Austria at the Los Angeles Stadium in Inglewood on July 2, 2026. (Photo by ETIENNE LAURENT / AFP)

ഓസ്ട്രിയയെ 3–0ത്തിന് തകര്‍ത്ത് സ്പെയിന്‍ ലോകകപ്പ് പ്രീ–ക്വാര്‍ട്ടറില്‍. മൈക്കല്‍ ഒയാര്‍സബാലിന്‍റെ ഇരട്ട ഗോളുകളും പെഡ്രോ പൊറോയുടെ ഗോളുമാണ് സ്പെയിന് വിജയം സമ്മാനിച്ചത്. 2010 ലെ കിരീടനേട്ടത്തിന് ശേഷം ഇതാദ്യമായാണ് നോക്കൗട്ടില്‍ സ്പെയിന്‍ ജയിക്കുന്നത്. കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ സ്പെയിന്‍ 36–ാം മിനിറ്റില്‍  ഒയാര്‍ സബാലിന്‍റെ മികച്ച ഫിനിഷിങിലൂടെ മുന്നിലെത്തി. കുകുറെല്ലയുടെ ലോ ക്രോസിൽ നിന്നായിരുന്നു ഒയാര്‍ സബാലിന്‍റെ ആദ്യ ഗോള്‍. 

66-ാം മിനിറ്റിൽ ബായേനയുടെ മികച്ച ക്രോസിൽ നിന്നും പെഡ്രോ പോറോ ഹെഡ്ഡറിലൂടെ സ്പെയിന്റെ രണ്ടാം ഗോൾ നേടി. പോറോയുടെ ആദ്യ അന്താരാഷ്ട്ര ഗോൾ കൂടിയായിരുന്നു ഇത്. മത്സരത്തിന്റെ 89-ാം മിനിറ്റിൽ കുകുറെല്ലയുടെ പാസിൽ നിന്ന് ഒയാർസബാൽ സ്പെയിന്റെ മൂന്നാം ഗോളും നേടി വിജയം ഉറപ്പിച്ചു.

കളിയുടെ ആദ്യ അരമണിക്കൂറില്‍ കുകുറെല്ലെ സ്പെയിനായി ഗോള്‍ നേടിയെങ്കിലും കോര്‍ണര്‍ കിക്കെടുത്തപ്പോഴുള്ള ഫൗളിനെ തുടര്‍ന്ന് ഇത് റദ്ദാക്കിയിരുന്നു. പോര്‍ച്ചുഗല്‍–ക്രൊയേഷ്യ മല്‍സരത്തിലെ വിജയികളെയാകും സ്പെയിന് ഇനി നേരിടേണ്ടി വരിക.

ENGLISH SUMMARY:

Spain advanced to the World Cup Round of 16 after securing a dominant 3–0 victory over Austria. Michael Oyarzabal starred for the Spanish side by scoring a brilliant brace during the match. Defender Pedro Porro also found the net, scoring his maiden international goal with a well-timed header in the 66th minute. Notably, this decisive win marks Spain's first victory in a World Cup knockout stage match since their historic title run in 2010. Marc Cucurella played a pivotal role in the triumph, providing the key assists for both of Oyarzabal's goals. Following this emphatic performance, Spain will now face the winner of the upcoming Portugal vs Croatia match in the pre-quarterfinals.