amol-car

പ്രവചനത്തിലെ കൃത്യതയും ഭാഗ്യവും ഒന്നിച്ചു ചേർന്നപ്പോൾ അമോൽ നാരായണൻ നേടിയത് ടാറ്റ പഞ്ച് കാർ . മനോരമ ന്യൂസും ഗോപു നന്തിലത്ത് ജി മാർട്ടും ചേർന്ന് സംഘടിപ്പിച്ച ലോകകപ്പ് predict and win മത്സരത്തിൽ അമോൽ ഉൾപ്പെടെ നിരവധി പേരാണ് വിജയികൾ ആയത്.

Knock out മുതലുള്ള മത്സരങ്ങൾ ഏറ്റവും കൃത്യമായി പ്രവചിച്ചു സമ്മാനം നേടിയ ആ ഭാഗ്യശാലി എറണാകുളം മണീട് സ്വദേശി അമോൽ നാരായണൻ. ഇനി അമോൽ സ്വന്തം ടാറ്റ പഞ്ച് കാറിൽ വരും.

കേരളത്തിന്റെ സ്വന്തം ഐഎം വിജയനാണ് പ്രവചന മത്സരത്തിന് കിക്ക്‌ ഓഫ്‌ കുറിച്ചത്. പതിനായിരങ്ങൾ പങ്കെടുത്ത മത്സരത്തിൽ ഇടുക്കി ചെന്നിയമ്പാറയിലേ ഫുട്ബോൾ പ്രേമി ബെൻസൺ 43 ഇഞ്ചിന്‍റെ LED ടിവി കരസ്തമാക്കി. മൂന്ന് പേരാണ് വിവിധ വിഭാഗങ്ങളിലായി വാഷിംഗ്‌ മെഷീനുകൾ നേടിയത്. 

കോഴിക്കോട്ടെ വിപിൻ അരീക്കൽ ഗോൾഡൻ ഗ്ലൗ വിഭാഗത്തിൽ 32 ഇഞ്ച് LED ടിവി സ്വന്തമാക്കി.  നോക്ക് ഔട്ട്‌ റൗണ്ട് മുതൽ പ്രതിദിന പ്രവചനത്തിൽ വിജയികൾ ആയവർക്ക് ഫുട്ബോളും ടി ഷർട്ടും ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ നൽകിയിരുന്നു. 

ENGLISH SUMMARY:

Amol Narayanan won a Tata Punch car in a World Cup predict and win contest organized by Manorama News and Gopu Nandilath G Mart. He accurately predicted matches from the knockout stages onwards to claim the grand prize.