hallstatt

TOPICS COVERED

യൂറോപ്പിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണ് ഓസ്ട്രിയന്‍ ഗ്രാമമായ ഹാള്‍സ്റ്റാറ്റ്. യുണസ്കോ ലോകപൈത്രിക പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഇവിടം സഞ്ചാരികളുടെ പറുദീസയാണ്. ഓസ്ട്രിയയിലെ ആൽപ്സ് പർവതനിരകൾക്കും ഹാൾസ്റ്റാറ്റ് തടാകത്തിനുമിടയിൽ ഒതുങ്ങിക്കിടക്കുന്ന ഒരു ചിത്രസുന്ദര ഗ്രാമമാണ് ഇത്.

ഹാൾസ്റ്റാറ്റിന്‍റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ചരിത്രമാണ്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഉപ്പുഖനികളിലൊന്ന് ഇവിടെ സ്ഥിതിചെയ്യുന്നു. ആയിരക്കണക്കിന് വർഷങ്ങളായി ഉപ്പുവ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായിരുന്ന ഈ പ്രദേശം യൂറോപ്യൻ ചരിത്രത്തിൽ നിർണായക സ്ഥാനമാണ് വഹിക്കുന്നത്. ഈ സാംസ്കാരിക-ചരിത്ര പൈതൃകത്തിന്‍റെ അംഗീകാരമായി ഹാൾസ്റ്റാറ്റിനെ UNESCO ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്