Portugal's Cristiano Ronaldo (7), joined by teammates, holds the jersey of the late Diogo Jota, who died last year, after the World Cup round of 32 soccer match between Portugal and Croatia in Toronto, Thursday, July 2, 2026. (Sammy Kogan/The Canadian Press via AP)

Portugal's Cristiano Ronaldo (7), joined by teammates, holds the jersey of the late Diogo Jota, who died last year, after the World Cup round of 32 soccer match between Portugal and Croatia in Toronto, Thursday, July 2, 2026. (Sammy Kogan/The Canadian Press via AP)

അകാലത്തില്‍ പൊലിഞ്ഞ സൂപ്പര്‍താരം ഡിയാഗോ ജോട്ടയ്ക്ക് നോക്കൗട്ട് ജയം സമര്‍പ്പിച്ച് പോര്‍ച്ചുഗല്‍. ക്രൊയേഷ്യയ്ക്കെതിരായ ജയത്തിന് ശേഷം ജോട്ടയുടെ 21–ാം നമ്പര്‍ ജഴ്സി അണിഞ്ഞ് നിറകണ്ണുകളോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആകാശത്തിലേക്ക് വിരല്‍ ചൂണ്ടി. ടീം ഒന്നാകെ ജോട്ടയ്ക്ക് ആദരമര്‍പ്പിച്ചു. ജോട്ടയുടെ ഓര്‍മകള്‍ക്കൊരു വയസ് തികയുമ്പോള്‍ ഗൊണ്‍സാലോ റാമോസിന്‍റെ വിജയഗോള്‍ പോര്‍ച്ചുഗലിന് അതിവൈകാരികമാണ്. 

കഴിഞ്ഞ ജൂലൈ മൂന്നിന്  പോര്‍ച്ചുഗല്‍ അതിര്‍ത്തിക്കടുത്തുള്ള സമോറയില്‍ വച്ചുണ്ടായ വാഹനാപകടത്തിലാണ് ജോട്ടയും സഹോദരന്‍ സില്‍വയും മരിച്ചത്. മറ്റൊരു കാറിനെ മറികടക്കുന്നതിനിടെ ജോട്ടയുടെ കാറിന്റെ ടയർ പൊട്ടുകയും തുടർന്ന് അപകടത്തിൽപെടുകയുമായിരുന്നു. 

DiogoJota

ഫിഫ ലോകകപ്പിനായി എല്ലാ ടീമുകളും 26 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ പോര്‍ച്ചുഗല്‍ ജോട്ടയെ കൂടി ഉള്‍പ്പെടുത്തി. ഈ നഷ്ടം നികത്താന്‍ കഴിയാത്തതാണ്. അവന്‍റെ ആത്മാവ് എന്നും ഞങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നായിരുന്നു ടീം പ്രഖ്യാപിച്ച് മാര്‍ട്ടിനെസ് പറഞ്ഞത്. ടീമിന്‍റെ വഴികാട്ടിയും കാവല്‍ മാലാഖയും ജോട്ടയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ ജൂണില്‍ പോര്‍ച്ചുഗല്‍ ടീമിനൊപ്പം നേഷന്‍ കിരിടം നേടിയ ജോട്ട തൊട്ടുമുന്നിലെ സീസണില്‍ ലിവർപൂളിനെ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ചാംപ്യൻമാരാക്കുന്നതിലും പ്രധാന പങ്കുവഹിച്ചിരുന്നു. മരിക്കുന്നതിന് 10 ദിവസം മുന്‍പ് മാത്രമായിരുന്നു ജോട്ട, ബാല്യകാല സുഹൃത്തും പ്രണയിനിയും തന്‍റെ മൂന്ന് മക്കളുടെ അമ്മയുമായ റൂത്തിനെ വിവാഹം കഴിച്ചത്. 

ENGLISH SUMMARY:

Following their hard-fought knockout victory against Croatia, the Portugal national football team delivered a deeply poignant and emotional tribute to their late teammate, Diogo Jota. During the post-match celebrations, captain Cristiano Ronaldo stood with tear-filled eyes, holding Jota's number 21 jersey aloft and pointing towards the sky, while the entire squad united to honor his memory. Jota, a rising star who played a pivotal role in Liverpool’s Premier League success and Portugal’s Nations League triumph, tragically lost his life alongside his brother Silva in a car accident near Zamora on July 3 of last year. Despite his untimely passing, the Portuguese management made the heartfelt decision to include him in the official 26-man World Cup squad, cementing his status as the team's "guardian angel." Manager Roberto Martínez emphasized that the loss remains irreplaceable, affirming that Jota’s spirit continues to guide the team in every match they play. This tribute served as a somber reminder of a young life cut short, just ten days after his marriage to his childhood sweetheart, leaving behind a grieving family and a nation that continues to celebrate his enduring legacy.