Soccer Football - FIFA World Cup 2026 - Round of 32 - Brazil v Japan - Houston Stadium, Houston, Texas, U.S. - June 29, 2026 Brazil's Gabriel Martinelli celebrates scoring their second goal REUTERS/Annegret Hilse

 

ലോകകപ്പ് ഫുട്ബോള്‍ നോക്കൗട്ട് മല്‍സരത്തില്‍ ജപ്പാനെ തകര്‍ത്ത് ബ്രസീല്‍ പ്രീ–ക്വാര്‍ട്ടറില്‍. ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് ബ്രസീലിന്റെ ജയം. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ 95-ാം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലിയാണ് ബ്രസീലിനായി വിജയഗോൾ നേടിയത്. മല്‍സരം എക്ട്രാ ടൈമിലേ‌ക്കെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് ബ്രസീലിന്റെ വിജയഗോൾ പിറന്നത്. ആദ്യപകുതിയില്‍ ഒരുഗോളിന് പിന്നില്‍ നിന്നശേഷമാണ് രണ്ടു ഗോള്‍ തിരച്ചടിച്ച് കാനറികള്‍ ജപ്പാനെ വീഴ്ത്തി പ്രീക്വാര്‍ട്ടറില്‍ കടന്നത്. 

Brazil's Casemiro (5), lright, scores during the World Cup round of 32 soccer match between Brazil and Japan in Houston, Monday, June 29, 2026. (AP Photo/Karen Warren)

 

29-ാം മിനിറ്റിൽ കയ്ഷു സാനോയാണ് ജപ്പാനായി ഗോള്‍ നേടിയത്.  ബ്രസീലിന്റെ ഒരു പിഴവ് മുതലെടുത്ത കൈഷു സാനോ, പന്തുമായി ബ്രസീൽ ഗോൾമുഖത്തേക്ക് അതിവേഗം മുന്നേറി. ബോക്സിന് മുന്നിൽ നിന്ന് അദ്ദേഹം തൊടുത്ത ശക്തമായ ഷോട്ട് ഗോൾകീപ്പർ അലിസനെ കബളിപ്പിച്ച് വലയിൽ പതിക്കുകയായിരുന്നു. 

Soccer Football - FIFA World Cup 2026 - Round of 32 - Brazil v Japan - Houston Stadium, Houston, Texas, U.S. - June 29, 2026 Japan's Kaishu Sano celebrates scoring their first goal with teammates REUTERS/Annegret Hilse

 

56 ാം മിനിറ്റിൽ കാസെമിറോയുടെ ഹെഡറിൽ ബ്രസീൽ ഗോൾ മടക്കുകയായിരുന്നു. 52, 53 മിനിറ്റുകളിൽ ഗോളെന്നുറപ്പിച്ച രണ്ട് സുവർണാവസരങ്ങൾ നഷ്ടപ്പെട്ടതിനു ശേഷമായിരുന്നു കാനറികൾ ഗോൾ മടക്കിയത്. നിശ്ചിത സമയത്തിന്റെ അധിക സമയത്ത് (90+5) ഗബ്രിയേൽ മാർട്ടിനെല്ലിയിലൂടെ ബ്രസീല്‍ വിജയഗോള്‍ നേടി. 

ENGLISH SUMMARY:

Brazil staged a thrilling comeback to defeat Japan 2-1 in the FIFA World Cup knockout stage and secure a place in the pre-quarterfinals. After trailing 1-0 at halftime following Kaishu Sano's goal, Brazil responded through Casemiro before Gabriel Martinelli scored a dramatic stoppage-time winner to complete the victory.