Argentina's forward #10 Lionel Messi celebrates scoring his team's third goal during the 2026 World Cup Group J football match between Jordan and Argentina at the Dallas Stadium in Arlington on June 27, 2026. (Photo by Paul ELLIS / AFP)
തുടര്‍ച്ചയായ ഏഴു ലോകകപ്പ് മല്‍സരങ്ങളില്‍ ഗോള്‍ നേടി റെക്കോര്‍ഡിട്ട് ലയണല്‍ മെസി. ജോര്‍ദാനെതിരായ മല്‍സരത്തില്‍ 80–ാം മിനിറ്റിലെ ഗോളോടെയാണ് മെസി ഈ റെക്കോര്‍ഡ് കുറിച്ചത്. പകരക്കാരനായി ഇറങ്ങിയ മെസി തൊടുത്ത ലോ ഫ്രീ കിക്ക് ഗോളായതോടെ ഫ്രാന്‍സിന്‍റെ ജസ്റ്റ് ഫൊണ്‍ടേയ്ന്‍റെയും ബ്രസീലിന്‍റെ ജെയര്‍സീഞ്ഞോയുടെയും റെക്കോര്‍ഡാണ് തകര്‍ന്നത്.
2022 ലെ ഖത്തര്‍ ലോകകപ്പിലാണ് മെസി തന്‍റെ ഗോള്‍വേട്ട ആരംഭിച്ചത്. ഓസ്ട്രേലിയയ്ക്കെതിരെ ആ മല്‍സരത്തില്‍ ഗോള്‍ നേടിയ മെസി നെതര്‍ലന്‍ഡ്സിനെതിരെയും (73–ാം മിനിറ്റില്‍) ക്രൊയേഷ്യയ്ക്കെതിരെ (34–ാം മിനിറ്റില്‍)യും ഗോള്‍ നേടി. ഫ്രാന്‍സിനെതിരായ ഫൈനലില്‍ ഇരട്ടഗോള്‍ (23–ാം മിനിറ്റിലും 108–ാം മിനിറ്റിലും) നേടിയ മെസി ലോകകപ്പ് കിരീടവുമുയര്‍ത്തിയാണ് മടങ്ങിയത്.
ഈ ലോകകപ്പില്‍ ഇതുവരെ ആറു ഗോളുകള്‍ മെസി തന്‍റെ പേരിലാക്കിക്കഴിഞ്ഞു. ആദ്യ മല്‍സരത്തില്‍ അള്‍ജീരിയയ്ക്കെതിരെ ഹാട്രിക് നേടിയ മെസി, ഓസ്ട്രിയയ്ക്കെതിരായ മല്‍സരത്തില്‍ ഇരട്ട ഗോളും നേടി. ഇപ്പോള്‍ ജോര്‍ദാനെതിരായ ഗോളോടെ മെസിയുടെ ഗോള്‍നേട്ടം 19 ആയി.