മെസിയെ കൊണ്ടുവരാനുള്ള പേരിലെ നികുതി വെട്ടിപ്പില്‍ എസ്ഐടി അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ മുഖ്യമന്ത്രിക്ക് കൈമാറും. സാമ്പത്തിക ഇടപാടുകളിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി നികുതിവെട്ടിപ്പു നടത്തിയെന്നും ഇത് ഈടാക്കുന്നതിൽ 4 ജിഎസ്ടി ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയെന്നുമാണ് എസ്ഐടിയുടെ അന്വേഷണ റിപ്പോർട്ട്. Also Read: ‘കൊച്ചി മെട്രോ’യുടെ പേര് മാറ്റില്ലെന്ന് മുഖ്യമന്ത്രി
രണ്ടാം പിണറായി സർക്കാരിൽ പ്രധാന പദവികൾ വഹിച്ചിരുന്ന രാഷ്ട്രീയക്കാർക്കും കൂടുതൽ ഉദ്യോഗസ്ഥർക്കും പങ്കുണ്ടോ എന്നു കണ്ടെത്താൻ വിശദ അന്വേഷണത്തിനും ശുപാർശ ചെയ്തു. മെസി സന്ദര്‍ശന വിവാദത്തിലെ കായികവകുപ്പിന്റെ റിപ്പോര്‍ട്ട് പരിശോധിക്കുന്നുവെന്ന് മുഖ്യമന്ത്രി. വൈകാതെ തുടര്‍നടപടികള്‍ ഉണ്ടാകും. ഏതുതരത്തിലുള്ള അന്വേഷണമെന്ന് ഉടനറിയാമെന്നും വി.ഡി. സതീശന്‍ പറഞ്ഞു. Also Read: ഭര്‍ത്താവിന്‍റെ 'അസുഖം' മാറ്റാന്‍ ട്രാന്‍സ്ജെന്‍ഡര്‍ ചമഞ്ഞ് മന്ത്രവാദത്തിനെത്തി; യുവതിയെ ബലാല്‍സംഗം ചെയ്തു
അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാമെന്ന പേരിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടിൽ നികുതിവെട്ടിപ്പ് നടന്നതായി ജിഎസ്‌ടി വകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. 2 തവണയായി പണം കൈമാറിയതിന്റെ രേഖകൾ എസ്ബിഐയുടെ കൊച്ചി കാക്കനാട് ശാഖയിൽനിന്നും റിസർവ് ബാങ്കിൽനിന്നും ശേഖരിച്ചു. 2025 ജൂൺ 12നും ഒക്ടോബർ 15നുമായാണ് ആകെ 126 കോടി രൂപ കൈമാറിയത്. ആ മാസങ്ങളിൽതന്നെ സേവനനികുതി അടയ്ക്കേണ്ടതായിരുന്നു. 22 കോടിയോളം രൂപയുടെ നികുതിയാണ് അടയ്ക്കേണ്ടിയിരുന്നത്. ഇത് അടയ്ക്കാത്തതിനാൽ നികുതിയുടെ 18% പലിശയും 25% പിഴയും അടയ്ക്കണം.
അർജന്റീന ടീം കേരളത്തിലെത്തി കളിക്കാത്തതിനാൽ കമ്പനിക്ക് നികുതി അടച്ച ശേഷം റീഫണ്ട് ആവശ്യപ്പെടാം. എങ്കിലും പലിശയും പിഴയും അടയ്ക്കേണ്ടി വരും. കൈമാറിയ 126 കോടി രൂപ എവിടെനിന്നു സമാഹരിച്ചെന്നും എസ്ഐടി പരിശോധിക്കും. ബ്രോഡ്കാസ്റ്റ് റൈറ്റ് വിറ്റാണ് പണം സ്വരൂപിച്ചതെങ്കിൽ അതിനും സേവനനികുതി അടയ്ക്കേണ്ടിവരും. ഇത്തരത്തിൽ കൂടുതൽ നികുതിവെട്ടിപ്പ് നടന്നിരിക്കാനുള്ള സാധ്യതയാണ് എസ്ഐടി കാണുന്നത്. മറ്റു മാർഗങ്ങളിലൂടെയാണു പണം സമാഹരിച്ചതെങ്കിൽ ഇപ്പോൾ അന്വേഷണം ആരംഭിച്ചിട്ടുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു രേഖകൾ കൈമാറാനാണ് ആലോചന.