Image Credit:X

Image Credit:X

  • ട്രാന്‍സ്ജെന്‍ഡറെന്ന് തെറ്റിദ്ധരിപ്പിച്ച് സല്‍വാര്‍ ധരിച്ച് ഫ്ലാറ്റിലേക്ക് എത്തിയ അനില്‍ സെക്യൂരിറ്റിയെ കബളിപ്പിച്ചാണ് അകത്ത് കയറിയത്. താഴെ നിലമുതലുള്ള ഫ്ലാറ്റുകളിലെല്ലാം എത്തി അനില്‍ ബെല്ലടിച്ചുവെങ്കിലും യുവതി മാത്രമാണ് വാതില്‍ തുറന്നത്.

ഭര്‍ത്താവിന്‍റെ അസുഖവും വീടിനെ ബാധിച്ചിരിക്കുന്ന ദൃഷ്ടി ദോഷങ്ങളും മാറ്റാമെന്ന വ്യാജേനെ ഫ്ലാറ്റിലെത്തിയ യുവാവ് എയര്‍ ഹോസ്റ്റസായ യുവതിയെ ബലാല്‍സംഗം ചെയ്തു. മുംബൈയിലെ കല്‍വയില്‍ ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ശേഷമാണ് അനില്‍ ഷിന്‍ഡെയെന്ന യുവാവ് യുവതിയുടെ ഫ്ലാറ്റിലേക്ക് എത്തിയതെന്ന് പൊലീസ് പറയുന്നു. 

ട്രാന്‍സ്ജെന്‍ഡറെന്ന് തെറ്റിദ്ധരിപ്പിച്ച് സല്‍വാര്‍ ധരിച്ച് ഫ്ലാറ്റിലേക്ക് എത്തിയ അനില്‍ സെക്യൂരിറ്റിയെ കബളിപ്പിച്ചാണ് അകത്ത് കയറിയത്. താഴെ നിലമുതലുള്ള ഫ്ലാറ്റുകളിലെല്ലാം എത്തി അനില്‍ ബെല്ലടിച്ചുവെങ്കിലും യുവതി മാത്രമാണ് വാതില്‍ തുറന്നത്. വാതില്‍ തുറന്നതും തള്ളി അകത്ത് കയറിയ യുവാവ് താന്‍ ദൃഷ്ടി ദോഷം ഒഴിവാക്കാന്‍ പൂജയ്ക്കെത്തിയതാണെന്ന് പറഞ്ഞു. തുടര്‍ന്ന് യുവതി ഇയാളോട് ഭര്‍ത്താവ് അസുഖബാധിതനായി കിടക്കുകയാണെന്ന കാര്യം വെളിപ്പെടുത്തി. 

രോഗം മാറ്റാനെന്ന് പറഞ്ഞ് ഭര്‍ത്താവ് കിടക്കുന്ന മുറിയിലേക്ക് കയറി മന്ത്രങ്ങള്‍ ഉച്ചരിച്ചു. പിന്നാലെ യുവതിയുടെ മുഖത്തും ഭര്‍ത്താവിന്‍റെ മുഖത്തും വെള്ളം തളിച്ചു. തലയില്‍ കൈവച്ച് ഹിപ്നോട്ടൈസ് ചെയ്തെന്നും ലൈംഗികമായി പീഡിപ്പിച്ചുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. യുവതിയുടെ ഫ്ലാറ്റില്‍ നിന്നും പണവുമെടുത്താണ് ഇയാള്‍ മടങ്ങിയത്. 

നടുങ്ങിപ്പോയ യുവതി രാത്രി 11 മണിയോടെ വിവരം പൊലീസില്‍ അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയുമായിരുന്നു. ട്രാന്‍സ്ജെന്‍ഡറിന്റെ വേഷത്തില്‍ നടന്ന് ഭിക്ഷയെടുത്താണ് അനില്‍ ജീവിക്കുന്നതെന്നും ഇയാള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയെന്നും പൊലീസ് അറിയിച്ചു.

ENGLISH SUMMARY:

A woman in Mumbai's Kalwa area was allegedly sexually assaulted by a man who posed as a transgender ritualist to cure her ailing husband. The accused, Anil Shinde, tricked the apartment security by wearing a salwar and entered the victim's flat after she opened the door. Once inside, he performed fake prayers, hypnotized the victim by touching her head, and assaulted her before fleeing with cash. Police later apprehended the suspect after analyzing CCTV footage and recording the victim's complaint.