Soccer Football - FIFA World Cup 2026 - Group B - Bosnia and Herzegovina v Qatar - Seattle Stadium, Seattle, Washington, U.S. - June 24, 2026 Qatar's Akram Afif, Almoez Ali and Boualem Khoukhi look dejected after the match REUTERS/Eloisa Lopez
ഗ്രൂപ്പ്ഘട്ടത്തിലെ ഒരു മല്‍സരം പോലും ജയിക്കാതെ ലോകകപ്പില്‍ നിന്നും ഖത്തര്‍ പുറത്തായി. ബോസ്നിയയ്ക്കെതിരായ മല്‍സരത്തിലും മലയാളി താരം തഹ്സിന് മുഹമ്മദിന് അവസരം ലഭിച്ചില്ല. 3–1നാണ് ഖത്തറിന്‍റെ തോല്‍വി.
ക്യാപ്റ്റൻ എഡിൻ സെക്കോ ബോസ്നിയയ്ക്കായി 150-ാം മത്സരം കളിച്ച ചരിത്രദിനത്തിൽ, 29-ാം മിനിറ്റില്‍ ആദ്യഗോള്‍. ഒരു സെല്‍ഫ് ഗോള്‍ കൂടി ലഭിച്ചതോടെ ലീഡുയര്‍ത്തി ബോസ്നിയ. ആദ്യ പകുതിയിലുടനീളം പ്രതിരോധത്തിലായിരുന്ന ഖത്തർ, ഇടവേളയ്ക്ക് തൊട്ടുമുൻപ് ഹസൻ അൽ ഹൈദോസിലൂടെ ഒരുഗോള്‍ മടക്കി. ഖത്തറിനെതിരായ ജയത്തോടെ, ടൂർണമെന്‍റിലെ മികച്ച മൂന്നാം സ്ഥാനക്കാരിലൊന്നായി ബോസ്നിയയുടെ നോക്കൗട്ട് പ്രവേശം ഏതാണ്ട് ഉറപ്പായി
അതേസമയം കാനഡയെ തോല്‍പ്പിച്ച സ്വിറ്റ്സര്‍ലന്‍ഡ് ഗ്രൂപ്പ് ചാംപ്യന്‍മാരായി നോക്കൗട്ട് റൗണ്ടിലെത്തി. കാനഡ രണ്ടാം സ്ഥാനത്തുണ്ട്. കാനഡയെ തോല്‍പിച്ച സ്വിറ്റ്സര്‍ലന്‍ഡാണ് ഗ്രൂപ്പ് ചാംപ്യന്‍മാര്‍. കാര്യമായൊന്നും നടക്കാതിരുന്ന ആദ്യ പകുതിയിൽ കണ്ടത് മൂന്ന് ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകൾ മാത്രം. ഇടവേളയ്ക്കുശേഷം വാർഗസ് സ്വിറ്റ്സര്‍ലന്‍ഡിനെ മുന്നിലെത്തിച്ചു. യൊഹാന്‍ മന്‍സാംബി ലീഡ് ഉയര്‍ത്തി. പകരക്കാരനായി ഇറങ്ങിയ പ്രോമിസ് ഡേവിഡിന്‍റെ ആദ്യ ടച്ചില്‍ നിന്നായിരുന്നു കാനഡയുടെ ആശ്വാസഗോള്‍. 2–1നാണ് കാനഡയെ സ്വിറ്റ്സര്‍ലന്‍ഡ് വീഴ്ത്തിയത്.