Argentina's forward #10 Lionel Messi heads the ball in a training session during the 2026 World Cup football tournament at Sporting KC Training Centre in Kansas City on June 24, 2026. (Photo by JUAN MABROMATA / AFP)

രണ്ടേ രണ്ട് മല്‍സരങ്ങളാണ് അര്‍ജന്‍റീനയുടേതായി ലോകകപ്പില്‍ ഇതുവരെ കഴിഞ്ഞത്. അള്‍ജീരിയയ്ക്കെതിരെ മൂന്നും ഓസ്ട്രീയയ്ക്കെതിരെ രണ്ടും ഗോളുകള്‍ അതില്‍ മെസിയുടെ വക. ആറ് ലോകകപ്പുകളില്‍ നിന്നായി 18 ഗോളുകളാണ് സമ്പാദ്യം. ലോകകപ്പിലെ റെക്കോര്‍ഡ്. അടുത്ത ലോകകപ്പിലും മെസിയുണ്ടാകുമോ എന്നതാണ് ആരാധകര്‍ക്കിടയിലെ ചൂടന്‍ ചര്‍ച്ച. 2030 ല്‍ സ്പെയിനില്‍ ലോകകപ്പ് എത്തുമ്പോള്‍ ഫുട്ബോളിന്‍റെ മശിഹയ്ക്ക് 42 വയസ് പൂര്‍ത്തിയാകും. എന്നാലും മെസിയില്ലാതെ എന്ത് ഫുട്ബോളെന്ന് പറയുന്ന ആരാധകരോട് ആ ചോദ്യത്തിന് മെസി മറുപടി നല്‍കി.

'എനിക്കീ ടീമിനായി സംഭാവന ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്ന കാലത്തോളം, അതിനുള്ള ശാരീരികശേഷിയുള്ള കാലത്തോളം കളി തുടരും' എന്നാണ് മെസിയുടെ മറുപടി. അന്നത്തെ ടീമിലുണ്ടാകുമെന്ന് കരുതുന്നുണ്ടോയെന്ന ചോദ്യത്തിന് ' എനിക്കറിയില്ല. സത്യം പറഞ്ഞാല്‍ അതേക്കുറിച്ചൊന്നും ഞാനിപ്പോള്‍ ചിന്തിക്കുന്നില്ല. ഞാന്‍ ഈ ദിവസം, ഈ നിമിഷത്തിലാണ് ജീവിക്കുന്നത്. ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങളിലാണ് ശ്രദ്ധയത്രയും നല്‍കുന്നത്'- താരം കൂട്ടിച്ചേര്‍ത്തു. ഇന്നലെയായിരുന്നു മെസിയുടെ 39–ാം പിറന്നാള്‍. 

ഗ്രൂപ്പ് ജെയില്‍ കളിച്ച രണ്ട് മല്‍സരത്തിലും ജയിച്ച അര്‍ജന്‍റീന നേരത്തെ തന്നെ നോക്കൗട്ട് ഉറപ്പിച്ചിരുന്നു. അള്‍ജീരിയയെ 3–0ത്തിന് തകര്‍ത്ത മൂന്ന് ഗോളും മെസിയാണടിച്ചത്. ഓസ്ട്രിയയെ 2–0ത്തിനും തോല്‍പ്പിച്ചു. ജോര്‍ജിയയ്ക്കെതിരെയാണ് അര്‍ജന്‍റീനയുടെ അടുത്ത മല്‍സരം. 

ENGLISH SUMMARY:

Football icon Lionel Messi has finally addressed intense fan speculation regarding whether he will participate in the 2030 FIFA World Cup in Spain. Having just celebrated his thirty-ninth birthday, the legendary forward noted that he intends to keep playing as long as he feels physically fit and capable of contributing meaningfully to the national squad. However, when pressed on whether he realistically foresees himself on the pitch at the age of forty-two, Messi admitted that he prefers to live in the present moment rather than plan that far ahead. The current campaign has seen Argentina comfortably secure a knockout berth in Group J after back-to-back victories over Algeria and Austria. Messi has been in sensational form, netting a brilliant hat-trick against Algeria and scoring twice against Austria to bring his historic tournament tally to eighteen goals across six editions. The South American champions are now shifts their operational focus to their final group fixture against Georgia while their talismanic captain continues to shatter goalscoring records on the world stage.