വിദ്യാർത്ഥികളെ ആവേശത്തിലാറാടിച്ചു കൊണ്ട് മരിയൻ മിനി ഫിഫ വേൾഡ് കപ്പ് നടത്തി. സ്കൂൾ പി.റ്റി. വിഭാഗത്തിന്റെ നേതൃത്വത്തിൽ നാലു രാജ്യങ്ങളുടെ ടീമുകളായി രണ്ടു കാറ്റഗറികളിൽ മത്സരം നടത്തി. കാറ്റഗറി 3-ൽ പോർച്ചുഗലും കാറ്റഗറി 4-ൽ ബ്രസീലും വിജയിച്ചു. വിജയികൾക്ക് സ്കൂൾ പ്രിൻസിപ്പൽ ഷിൻസ് മാത്യു ട്രോഫികൾ സമ്മാനിച്ചു. വൈസ് പ്രിൻസിപ്പൽ അഞ്ജു മേരി ചെറിയാൻ, ഹെഡ് മിസ്ട്രസ് സുശീല ജോർജ് എന്നിവർ കളികളിൽ പങ്കെടുത്തു. രക്ഷിതാക്കൾ, അധ്യാപകർ, അനധ്യാപകർ എന്നിവരുടെ പൂർണ്ണ പങ്കാളിത്തം ഉണ്ടായിരുന്നു.