(From L-R) Spain's defender #12 Pedro Porro, Spain's midfielder #16 Rodri, Spain's defender #14 Aymeric Laporte, Spain's defender #22 Pau Cubarsi, Spain's goalkeeper #23 Unai Simon, (bottom L-R) Spain's midfielder #15 Alex Baena, Spain's defender #24 Marc Cucurella, Spain's midfielder #20 Pedri, Spain's forward #10 Dani Olmo, Spain's forward #21 Mikel Oyarzabal and Spain's forward #19 Lamine Yamal pose prior to the 2026 World Cup Group H football match between Spain and Saudi Arabia at the Atlanta Stadium in Atlanta on June 21, 2026. (Photo by ROBERTO SCHMIDT / AFP)

സൗദി അറേബ്യയെ എതിരില്ലാത്ത നാല് ഗോളിന് തകർത്ത് സ്പെയിന്‍. ഒയാര്‍സബാല്‍ ഇരട്ടഗോള്‍ നേടിയപ്പോള്‍ ലമീന്‍ യമാലാണ് സ്പെയിനിന്റെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. സൗദി അറേബ്യക്ക് സ്പെയിനിന്റെ പാസിങ് ഗെയിമിനും വേഗതയ്ക്കും മുന്നിൽ പിടിച്ചുനിൽക്കാനായില്ല. 

മോശം തുടക്കത്തിന് ശേഷം ഒരു ഉയിർത്തെഴുന്നേൽപ്പ് ആവശ്യമായപ്പോൾ, രക്ഷകനായി ഒയാര്‍സബാല്‍ അവതരിച്ചു. ആദ്യമല്‍സരത്തില്‍ മുപ്പത് മിനിറ്റ് പന്തുതൊടാന്‍ കിട്ടാത്തവന്‍ രണ്ടാം മല്‍സരത്തില്‍ 4 മിനിറ്റിനുള്ളില്‍ രണ്ടുഗോളടിച്ച് മറുപടി നല്‍കി. 

സ്പെയിനിന്റെ വെര്‍ട്ടിക്കല്‍ പാസുകളില്‍ സൗദി പ്രതിരോധം ചിതറിപ്പോയി. പന്തടക്കത്തിൽ സമ്പൂർണ ആധിപത്യം പുലർത്തിയ സ്പെയിൻ, സൗദിയെ അവരുടെ സ്വന്തം പകുതിയിൽ തളച്ചിട്ടു. 10-ാം മിനിറ്റിൽ കാത്തിരുന്ന ഗോൾ പിറന്നു. ഒയർസാബൽ ബോക്സിലേക്ക് അളന്നുമുറിച്ചു നൽകിയ പാസിൽ യമാല്‍ ആദ്യ ലോകകപ്പ് ഗോള്‍ നേടി.  

രണ്ടാം പകുതിയിൽ യമാലിനെയും ഒയർസാബലിനെയും പിൻവലിച്ചെങ്കിലും സ്പെയിൻ ആക്രമണം തുടർന്നു. ഹസ്സൻ അൽതംബക്തിയുടെ  സെല്‍ഫ് ഗോളില്‍ സ്പെയിനിന്റെ ലീഡ് നാലായി.

യൂറോപ്യൻ ചാംപ്യന്‍മാര്‍ തുടർന്നും അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും വലിയ ലീഡിന്റെ പിൻബലം മല്‍സരത്തിന്റെ വേഗം കുറച്ചു. ജയത്തോടെ സ്പെയിനിന് രണ്ട് കളികളിൽ നിന്ന് നാല് പോയിന്റായി.

ENGLISH SUMMARY:

The Spanish national football team showcased a masterclass in tactical passing and sheer pace to secure a commanding 4-0 victory over Saudi Arabia in their World Cup encounter. Eager to bounce back from a sluggish tournament opener, forward Mikel Oyarzabal rose as La Roja's ultimate savior by delivering a phenomenal offensive performance. The Saudi Arabian defense crumbled completely under Spain's relentless vertical passing strings and aggressive high-pressing system in their own half. The breakthrough arrived in the tenth minute when teenage sensation Lamine Yamal clinical finished a pinpoint cross from Oyarzabal to register his first-ever World Cup goal. Oyarzabal then took center stage himself by scoring two lightning-fast goals within a span of just four minutes to put the game completely beyond the Asian nation's reach. Although Spain rested their key attackers in the second half, an unfortunate own goal by Saudi defender Hassan Al-Tambakti pushed the final scoreline to 4-0, comfortably taking the European champions to four points in their group.