TOPSHOT - Iran's goalkeeper #01 Alireza Beiranvand makes a save past Belgium's defender #05 Maxim De Cuyper during the 2026 World Cup Group G football match between Belgium and Iran at the Los Angeles Stadium in Inglewood on June 21, 2026. (Photo by Etienne Laurent / AFP)
ബെല്‍ജിയത്തിനെ ഗോള്‍ രഹിത സമനിലയില്‍ കുരുക്കി ഇറാന്‍. കെവിന്‍ ഡിബ്രുയിനെ ഒരുക്കിക്കൊടുത്ത എണ്ണമറ്റ അവസരങ്ങളില്‍ ഒന്നുപോലും ഗോളാക്കാന്‍ ബെല്‍ജിയത്തിന് കഴിഞ്ഞില്ല.
കീഴടങ്ങില്ലെന്ന് ഉറപ്പിച്ച് ഇറാന്‍റെ ഗോള്‍ കീപ്പര്‍ അലിറെയ്സ ബെയറന്‍വാന്‍ദ് നിന്നതോടെ ബെല്‍ജിയം വലഞ്ഞു. ഏഴു തകര്‍പ്പന്‍ സേവുകളാണ് ബെയറന്‍വാന്‍ദ് നടത്തിയത്. ഇറാന്റെ അച്ചടക്കമുള്ള പ്രതിരോധത്തിന് മുന്നില്‍ ലുക്കാക്കുവിനും ഒന്നും ചെയ്യാനായില്ല.
രണ്ടാം പകുതിയില്‍ ഗോളിലേക്ക് മുന്നേറുകയായിരുന്ന മെഹ്ദി തരേമിയെ വീഴ്ത്തിയതിന് നേഥൻ എൻഗോയ് ചുവപ്പുകാർഡ് കണ്ട് പുറത്തായി. ലോകകപ്പിലെ എട്ടാം ചുവപ്പുകാര്‍ഡാണിത്. അവസരം മുതലെടുത്ത് വിജയഗോളിനായി ഇറാന്റെ മുന്നേറ്റവും നടത്തി. സമനിലയോടെ ഇരുടീമുകൾക്കും രണ്ട് പോയിന്റ് വീതമായി. ഗ്രൂപ്പില്‍ ഇറാന്‍ ഒന്നാമതും ബെല്‍ജിയം രണ്ടാം സ്ഥാനത്തുമാണ്.