Soccer Football - FIFA World Cup 2026 - Group J - Argentina v Algeria - Kansas City Stadium, Kansas City, Missouri, U.S. - June 16, 2026 Argentina's Lionel Messi celebrates scoring their third goal to complete his hat-trick with teammates REUTERS/Siphiwe Sibeko

  • ലോകകപ്പിനു ശേഷമുള്ള വിദ്വേഷ പ്രചാരണങ്ങളും അധിക്ഷേപങ്ങളും തടയാൻ കർശന നിയമം പാസാക്കി അർജന്റീന സർക്കാർ.

ലോകകപ്പ് പരാജയത്തിനു ശേഷം അർജന്‍റീനയ്ക്ക് എതിരായ അധിക്ഷേപങ്ങളിൽ നടപടിയെടുക്കാൻ സർക്കാർ. രാജ്യത്തിനെതിരെയോ പൗരന്മാർക്കെതിരെയോ വിദ്വേഷം പ്രചരിപ്പിക്കുന്നവരെ രാജ്യത്ത് പ്രവേശിപ്പിക്കുന്നതിൽ നിന്നും വിലക്കാനും നാടുകടത്തുകയും വ്യവസ്ഥ ചെയ്യുന്ന നിയമം അർജന്റീന പാസാക്കി. ലോകകപ്പിനു ശേഷമുണ്ടായ വിദ്വേഷ പ്രചാരണങ്ങളാണ് ഇത്തരമൊരു നീക്കത്തിലേക്ക് അർജന്റീനയെ എത്തിച്ചത്. 

രാജ്യത്തിനും പൗരന്മാർക്കുമെതിരെ അടുത്തിടെയുണ്ടായ ശത്രുതാപരമായ നടപടികളാണ് നിയമത്തിനു കാരണമെന്ന് പ്രസിഡന്റ് ഹാവിയർ മിലി വ്യക്തമാക്കി. ലോകകപ്പ് പരാജയത്തിനു ശേഷം അർജന്റീന വിരുദ്ധ ക്യാംപെയിൻ രാജ്യത്തിനെതിരെ നടക്കുന്നുണ്ടെന്നും മിലി പറഞ്ഞു. രാജ്യത്തിന്റെയും ജനങ്ങളുടെയും ദേശീയ ചിഹ്നങ്ങളുടെയും സംരക്ഷണം വിട്ടുവീഴ്ചയില്ലാത്ത കാര്യമാണ്. അർജന്റീനയെ ആക്രമിക്കുന്ന ആരെയും രാജ്യത്തേക്ക് സ്വാഗതം ചെയ്യില്ലെന്ന് നിയമത്തിൽ ഒപ്പിട്ട ശേഷം മിലി വ്യക്തമാക്കി. 

ലോകകപ്പിനു പിന്നാലെ അർജന്റീന ടീമിനും താരങ്ങൾക്കുമെതിരെ വലിയ രീതിയിൽ വിമർശനങ്ങളുണ്ടായിരുന്നു. ലോകകപ്പിനിടെ വിവിധ റഫറിയിങ് തീരുമാനങ്ങൾ അർജന്റീനയ്ക്ക് അനുകൂലമായി കൈകൊണ്ടു എന്നാണ് വിവിധ ടീമുകളുടെ ആരാധകർ ആക്ഷേപിക്കുന്നത്. ഇതിനൊപ്പം ടൂർണമെന്റിനിടയിലും ഫൈനലിലും അർജന്റീന താരങ്ങളുടെയും ആരാധകരും മോശമായി പെരുമാറിയെന്ന ആരോപണങ്ങളും നിലനിൽക്കുന്നുണ്ട്. ആരാധകർ തമ്മിലുണ്ടായ വിവിധ സംഘർഷങ്ങളെക്കുറിച്ച് ഫിഫ അന്വേഷിക്കുന്നുണ്ട്.

അതേസമയം, അർജന്റീന വിരുദ്ധ പ്രചാരണങ്ങൾക്ക് പിന്നിൽ ബ്രസീലും മെക്സിക്കോയും യു.എസിലെ ഡെമോക്രാറ്റിക് പാർട്ടിയുമാണെന്നും മിലൈ ആരോപിച്ചു. ഫണ്ട് നൽകിയത് ഈ രാജ്യങ്ങളാണെന്നാണ് ആരോപണം. ഇത് അർജന്‍റീനയും ബ്രസീലും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിച്ചിട്ടുണ്ട്. രാജ്യത്തിനു എതിരായ ആരോപണത്തിനു പിന്നാലെ അർജന്റീനയിലെ അംബാസഡറെ ബ്രസീൽ തിരിച്ചുവിളിച്ചു.

ENGLISH SUMMARY:

Argentina has enacted a strict new law enabling the government to ban entry and deport individuals who spread hatred against the nation or its citizens. President Javier Milei stated this legislation was introduced in response to hostile anti-Argentina campaigns following their World Cup victory. The controversy stems from widespread criticism regarding refereeing decisions and player behavior during the tournament. Furthermore, President Milei alleged that these coordinated campaigns are financially backed by foreign entities, straining diplomatic ties.