Soccer Football - FIFA World Cup 2026 - Group J - Argentina v Algeria - Kansas City Stadium, Kansas City, Missouri, U.S. - June 16, 2026
Argentina's Lionel Messi celebrates scoring their third goal to complete his hat-trick with teammates REUTERS/Siphiwe Sibeko

Soccer Football - FIFA World Cup 2026 - Group J - Argentina v Algeria - Kansas City Stadium, Kansas City, Missouri, U.S. - June 16, 2026 Argentina's Lionel Messi celebrates scoring their third goal to complete his hat-trick with teammates REUTERS/Siphiwe Sibeko

ലോകകപ്പില്‍ രണ്ടാം ജയം തേടി അര്‍ജന്റീന ഇറങ്ങുന്നു. ഓസ്ട്രിയയാണ് എതിരാളികള്‍. ഹാട്രിക്കോടെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ട ലയണല്‍ മെസി, ലോകകപ്പില്‍ കൂടുതല്‍ ഗോളുകളുടെ റെക്കോര്‍ഡ് സ്വന്തംപേരിലാക്കുന്നത് കാത്തിരിക്കുകയാണ് ഫുട്ബോള്‍ ലോകം. രാത്രി പത്തരയ്ക്കാണ് മല്‍സരം.

തന്റെ ആറാം ലോകകപ്പ് കളിക്കുന്ന മുപ്പത്തിയെട്ടുകാരനായ താരത്തിന്റെ ആ മൂന്ന് ഗോളുകള്‍ക്ക് മുന്‍വിധികളെ അട്ടിമറിക്കാനുള്ള കരുത്തുണ്ടായിരുന്നു. കിരീടം നിലനിര്‍ത്താന്‍ അര്‍ജന്റീനയ്ക്ക് ശേഷിയുണ്ടോയെന്ന് സന്ദേഹിച്ചവര്‍ക്കുള്ള മറുപടിയായിരുന്നു അള്‍ജീരിയന്‍ ഗോള്‍വലയ്ക്കുള്ളില്‍ മൂന്നു തവണ കണ്ട ആ തിരയിളക്കം. ഒരു ഗോള്‍ കൂടിയായാല്‍ ജര്‍മന്‍ താരം മിറോസ്ലോവ് ക്ലോസെയ്ക്ക് ഒപ്പം പങ്കിടുന്ന 16 ഗോളുകളുടെ റെക്കോര്‍ഡ് മെസിയുടെ പേരില്‍ മാത്രമായി കുറിക്കപ്പെടും. മെസിക്ക് ഈ മല്‍സരം സ്പെഷല്‍ ആണ്. 

അള്‍ജീരിയയ്ക്കെതിരെ കളം നിറഞ്ഞ മെസിയുടെ പ്രഭാവത്തില്‍ കാണാതെ പോയ ചിലതുണ്ട്. അര്‍‍ജന്റീനയുടെ മുന്നേറ്റത്തില്‍ അല്‍മാഡയും മാര്‍ട്ടിനസും പൂര്‍ണമികവിലേക്കുയര്‍ന്നില്ല. ടീമെന്ന നിലയില്‍ വേണ്ട ഒത്തിണക്കവും കണ്ടില്ല. ഗോളി എമിലിയാനോ മാര്‍ട്ടിനസ് ഒരു തവണ പോലും പരീക്ഷിക്കപ്പെട്ടില്ല. അള്‍ജീരിയ അല്ല ഓസ്ട്രിയ. ഹൈപ്രസിങ് ഗെയിമാണ് ശൈലി.  കിട്ടുന്ന അവസരങ്ങളെല്ലാം മുതലാക്കും. സന്നാഹമല്‍സരങ്ങളെല്ലാം ജയിച്ചാണ് ലോകകപ്പിന് വിമാനം കയറിയത്. ആദ്യ മല്‍സരത്തില്‍ ജോര്‍ദാനെ 3–1ന് തോല്‍പിച്ചു. ശാരീരിക ക്ഷമതയിലും പോരാട്ടവീര്യത്തിലും മിടുക്കരായ ഓസ്ട്രിയ വ്യത്യസ്തമായ വെല്ലുവിളി ആയിരിക്കും ഉയര്‍ത്തുകയെന്ന് അര്‍ജന്റൈന്‍ സഹപരിശീലകന്‍ പാബ്ലോ ഐമര്‍ തന്നെ സമ്മതിക്കുന്നു. പരുക്കേറ്റ ഗോണ്‍സാലോ മോണ്‍ടിയല്‍ കളിച്ചേക്കില്ല, പകരം നഹുല്‍ മോളിയേന അര്‍ജന്റൈന്‍ നിരയില്‍ ഇടംപിടിച്ചേക്കും. 36 വര്‍ഷം മുന്‍പൊരു സൗഹൃദ മല്‍സരത്തിലാണ് ഇതിന് മുന്‍പ് ഇരുടീമുകളും ഏറ്റുമുട്ടിയത്.

ENGLISH SUMMARY:

Argentina is aiming for their second victory in the World Cup against Austria. Lionel Messi, who started his goal-scoring spree with a hat-trick, is on the verge of setting a new record for the most goals in the World Cup, a feat eagerly awaited by the football world. The match is scheduled for tonight at 10:30 PM.