Soccer Football - FIFA World Cup 2026 - Group F - Tunisia v Japan - Estadio Monterrey, Monterrey, Mexico - June 21, 2026
Japan's Ayase Ueda and Keisuke Goto celebrate after the match REUTERS/Raquel Cunha

Soccer Football - FIFA World Cup 2026 - Group F - Tunisia v Japan - Estadio Monterrey, Monterrey, Mexico - June 21, 2026 Japan's Ayase Ueda and Keisuke Goto celebrate after the match REUTERS/Raquel Cunha

ഫിഫ ലോകകപ്പ് ഗ്രൂപ്പ് എഫിലെ മല്‍സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തുനീസിയയെ തകര്‍ത്ത് ജപ്പാന്‍. ലോകകപ്പിലെ 1000–ാമത് മല്‍സരമായിരുന്നു ഇത്.  ജയത്തോടെ 4 പോയിന്‍റുമായി ജപ്പാന്‍ നെതര്‍ലന്‍ഡ്സിനൊപ്പമെത്തി. പൊസഷനിലും ഷോട്ടുകളിലും ടാര്‍ഗറ്റിലുമെല്ലാം ജപ്പാന്‍റെ സമഗ്രാധിപത്യം പ്രകടമായിരുന്നു. ഇടതുവിങ്ങിലൂടെ പറന്നെത്തിയ നാകാമുറയുടെ പാസ് സ്വീകരിച്ച ഡെയ്ച്ചി കമാഡ നാലാം മിനിറ്റില്‍ ജപ്പാനെ മുന്നിലെത്തിച്ചു. 30,83 മിനിറ്റുകളില്‍ അയാസെ ഉവേദയും 69–ാം മിനിറ്റില്‍ ജൂനിയ ഇതോയും ജപ്പാനായി ഗോളുകള്‍ നേടി. 

ഇതാദ്യമായാണ് ഒരു ഏഷ്യന്‍ രാജ്യം ലോകകപ്പില്‍ നാല് ഗോളുകള്‍ നേടുന്നത്. തുടക്കം മുതല്‍ തുടര്‍ച്ചയായ ആക്രമണങ്ങളിലൂടെ തുനീസിയയ്ക്ക് മേല്‍ ജപ്പാന്‍ ആധിപത്യം ഉറപ്പിച്ചു. രണ്ടാം പകുതിയില്‍ ഉണര്‍ന്ന് കളിച്ചുവെങ്കിലും ജപ്പാന്‍റെ വേഗത്തിന് മുന്നില്‍ തുനീസിയയ്ക്ക് പിടിച്ച് നില്‍ക്കാനായില്ല. തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ തുനീസിയ പുറത്തായി. ഏഴ് ലോകകപ്പുകള്‍ കളിച്ച തുനീസിയയ്ക്ക് ഇതുവരെയും ഗ്രൂപ്പ്ഘട്ടം കടക്കാനും കഴിഞ്ഞിട്ടില്ല. 

വെള്ളിയാഴ്ച സ്വീഡനെതിരെയാണ് ജപ്പാന്‍റെ അടുത്ത മല്‍സരം. ഗ്രൂപ്പ് എഫില്‍  ജപ്പാനും നെതര്‍ലന്‍ഡ്സിനും നാലുപോയിന്‍റ് വീതമുണ്ട്. സ്വീഡന് മൂന്ന് പോയിന്‍റാണുള്ളത്. 

ENGLISH SUMMARY:

The Japanese national football team orchestrated a magnificent tactical performance to completely dismantle Tunisia with a commanding 4-0 victory in their Group F encounter. This highly significant clean-sheet win stood out in football history as it officially marked the milestone one-thousandth match ever played in the FIFA World Cup. Midfielder Daichi Kamada opened the scoring floodgates in just the fourth minute of play, registering the fastest goal ever scored by a Japanese footballer in tournament history. Star forward Ayase Ueda absolutely dominated the offensive third by scoring two phenomenal goals and providing a crucial one-touch assist to secure the Player of the Match accolade. Winger Junya Ito also found the back of the net in the sixty-ninth minute to cap off a thoroughly dominant display in ball possession and execution accuracy. With this second consecutive defeat, a struggling Tunisian side has officially been eliminated from the tournament, while Japan moves level with the Netherlands on four points ahead of their vital upcoming fixture against Sweden.