Curaçao's Jurien Gaari (3) heads the ball away on a corner kick as Ecuador's John Yeboah (9) and Curaçao goalkeeper Eloy Room (1) and Sherel Floranus (5) look on during the World Cup Group E soccer match between Ecuador and Curacao in Kansas City, Mo., Saturday, June 20, 2026. (AP Photo/Reed Hoffmann)

Curaçao's Jurien Gaari (3) heads the ball away on a corner kick as Ecuador's John Yeboah (9) and Curaçao goalkeeper Eloy Room (1) and Sherel Floranus (5) look on during the World Cup Group E soccer match between Ecuador and Curacao in Kansas City, Mo., Saturday, June 20, 2026. (AP Photo/Reed Hoffmann)

ക്യുറസാവോക്കാരന്‍ എലോയ് റൂം വന്‍മതിലായി നിന്നതോടെ ലോകകപ്പിലെ രണ്ടാമത്തെ ഗ്രൂപ്പ് മല്‍സരത്തില്‍ ഇക്വഡോറിന് ഗോള്‍രഹിത സമനില. സമാനതകളില്ലാത്ത ചെറുത്ത് നില്‍പ്പാണ് കുഞ്ഞന്‍ രാജ്യം കളിയിലുടനീളം കാണിച്ചത്. പൊസഷനിലും പാസുകളിലും ടാര്‍ഗറ്റിലേക്കുള്ള ഷോട്ടുകളിലുമെല്ലാം മുന്നിട്ട് നിന്ന ഇക്വഡോറിനെ ക്യുറസാവോ തളച്ചിട്ടു. 15 സേവുകളാണ് എലോയ്  നടത്തിയത്. 

സമനിലയോടെ ലോകകപ്പില്‍ ക്യുറസാവോ ആദ്യ പോയിന്‍റും നേടി. ആദ്യ മല്‍സരത്തില്‍ ജര്‍മനിയോട് ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്ക് കുഞ്ഞന്‍ രാജ്യം പരാജയപ്പെട്ടിരുന്നു. വെള്ളിയാഴ്ച ഐവറി കോസ്റ്റിനെതിരെയാണ് ക്യുറസാവോയുടെ അടുത്ത മല്‍സരം. അന്ന് തന്നെ ഇക്വഡോര്‍ ജര്‍മനിയെയും നേരിടും. ഗ്രൂപ്പ് ഇയില്‍ ആറ് പോയിന്‍റുമായി ജര്‍മനിയാണ് ഒന്നാമത്. മൂന്ന് പോയിന്‍റുമായി ഐവറി കോസ്റ്റ് രണ്ടാമതുണ്ട്. ഇക്വഡോര്‍ മൂന്നാമതും ക്യുറസാവോ അവസാനവുമാണ്.

ENGLISH SUMMARY:

Goalkeeper Eloy Room produced a phenomenal defensive masterclass to help Curacao pull off a stunning goalless draw against South American heavyweights Ecuador in their Group E encounter. The veteran shot-stopper stood like an impenetrable brick wall for the underdogs, single-handedly pulling off an incredible fifteen saves throughout the high-intensity match. Despite Ecuador thoroughly dominating ball possession, passing accuracy, and shots on target, they simply failed to break down the highly disciplined Curacao backline. This hard-fought historic draw has officially earned the small island nation their first-ever tournament point in a FIFA World Cup campaign. The miraculous defensive turnaround comes right after Curacao suffered a crushing 7-1 defeat at the hands of a clinical German side in their tournament opener. Following this crucial match, Curacao will now prepare to face the Ivory Coast on Friday, while a frustrated Ecuador side moves on to challenge group leaders Germany on the same day.