United States' Joe Scally (23) and Alex Freeman (16) react after the World Cup Group D soccer match between the United States and Australia in Seattle, Friday, June 19, 2026. (AP Photo/Ted S. Warren)
ഓസ്ട്രേലിയയെ തോല്‍പിച്ച് ആതിഥേയരായ യുഎസ്എ ലോകകപ്പ് നോക്കൗട്ട് റൗണ്ടില്‍. എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് യുഎസിന്റെ ജയം. പരുക്കേറ്റ മുന്നേറ്റനിര താരം ക്രിസ്റ്റ്യൻ പുലിസിച്ചിന്റെ അഭാവമൊന്നും യുഎസ് മുന്നേറ്റത്തെ ബാധിച്ചില്ല. മത്സരത്തിന്റെ 11-ാം മിനിറ്റിൽ തന്നെ സെൽഫ് ഗോളിലൂടെ യുഎസ് മുന്നിലെത്തി. പരാഗ്വെയ്‌ക്കെതിരെ ഇരട്ടഗോൾ നേടിയ ഫ്ലോറിന്‍ ബലോഗൻ ഇടതുവിങ്ങിലൂടെ നടത്തിയ മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്
ടീമിലെ പ്രായം കുറഞ്ഞതാരം അലക്സ് ഫ്രീമാനാണ് യുഎസിന്റെ ലീഡുയര്‍ത്തിയത്. സെർജിഞ്ഞോ ഡെസ്റ്റിന്റെ ഷോട്ട് തട്ടിത്തെറിച്ചപ്പോൾ ഹെഡറിലൂടെ പന്ത് വലയിലെത്തിച്ച ഫ്രീമാന്റെ ലോകകപ്പിലെ ആദ്യ ഗോളാണിത്.
ആദ്യപകുതിയില്‍ കാഴ്‍ച്ചക്കാരായ ഓസീസിന് അമേരിക്കന്‍ ബോക്സിലേക്ക് പന്തെത്തിക്കാന്‍ പോലുമായില്ല. അവസാനഅരമണിക്കൂര്‍ കണ്ട ഓസ്ട്രേലിയന്‍ മുന്നേറ്റങ്ങള്‍ക്ക് അമേരിക്കന്‍ പ്രതിരോധത്തെ വെല്ലുവിളിക്കാനുമായില്ല.