ലോകകപ്പ് മല്‍സരത്തിനിടെ എതിര്‍താരത്തോട് വായ പൊത്തി സംസാരിച്ചതിന് പാരഗ്വായ് താരത്തിന് റെഡ് കാര്‍ഡ്. തുര്‍ക്കിക്കെതിരായ മല്‍സരത്തിനിടെയാണ് മിഗ്വേല്‍ ആല്‍മിറോണിനെതിരെ നടപടിയെടുത്തത്. ലോകകപ്പിലെ പുതിയ നിയമ പ്രകാരം എതിര്‍താരത്തോട് സംസാരിക്കുമ്പോള്‍ കൈ കൊണ്ട് വായടയ്ക്കാന്‍ പാടില്ല. ലോകകപ്പ് ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു നിയമലംഘനത്തിന് റെഡ് കാര്‍ഡ് നല്‍കുന്നത്

 

മൈതാനത്ത് തർക്കങ്ങൾക്കിടെ വായ പൊത്തി സംസാരിക്കുന്നത് തടയുന്നതിനായി ഫിഫ ഈ വര്‍ഷം ഏപ്രിലാണ് പുതിയ നിയമം കൊണ്ടുവന്നത്. വായ പൊത്തി സംസാരിക്കുന്നത് വംശീയ അധിക്ഷേപങ്ങൾക്കോ മറ്റ് മോശം പ്രയോഗങ്ങൾക്കോ വേണ്ടിയാണെന്ന് സംശയിക്കപ്പെടുന്ന സാഹചര്യങ്ങളിൽ ഫിഫ കർശന നടപടി സ്വീകരിക്കും. ‘ഒളിച്ചുവെക്കാൻ ഒന്നുമില്ലാത്ത ഒരാൾ സംസാരിക്കുമ്പോൾ വായ പൊത്തേണ്ട കാര്യമില്ലെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോ നേരത്തെ വ്യക്തമാക്കിയിരുന്നു.

 

ആദ്യ പകുതിയുടെ ഇഞ്ചറി ടൈമിലാണ് അൽമിറോണിന് പുറത്തായത. പരഗ്വേ 1-0ന് മുന്നിട്ടുനിൽക്കുമ്പോഴായിരുന്നു ഈ സംഭവം. വാർ (VAR) പരിശോധനയ്ക്ക് ശേഷമാണ് റഫറി അൽമിറോണിന് റെഡ് കാർഡ് നൽകിയത്. വംശീയ അധിക്ഷേപങ്ങൾ ഉൾപ്പെടെയുള്ള പ്രവണതകൾ ഫുട്ബോളിൽ നിന്ന് തുടച്ചുനീക്കാനുള്ള ഫിഫയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു പുതിയ നിയമം നടപ്പിലാക്കിയിരിക്കുന്നത്. ചാംപ്യൻസ് ലീഗ് മത്സരത്തിനിടെ നടന്ന വിവാദങ്ങൾക്ക് ശേഷം ഫിഫ ഇങ്ങനെയൊരു നിയമം കൊണ്ടുവരാൻ നിർബന്ധിതരായിരുന്നു. 

ENGLISH SUMMARY:

Paraguay’s Miguel Almirón became the first player in World Cup history to receive a red card for speaking to an opponent while covering his mouth. The dismissal came during Paraguay’s match against Turkey under FIFA’s newly introduced regulation aimed at preventing hidden verbal exchanges, racial abuse, and offensive remarks on the field. The decision, confirmed after a VAR review, highlights FIFA’s growing efforts to promote transparency and eliminate discriminatory behaviour in football.