**EDS: THIRD PARTY IMAGE** In this image released on Aug. 30, 2025, Prime Minister Narendra Modi being welcomed with a performance by artistes upon his arrival at the airport, in Tianjin, China. (PMO via PTI Photo) (PTI08_30_2025_000206B)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്രകളുടെ ചെലവ് രാജ്യസഭയിൽ വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. 2021 മുതൽ ഇതുവരെ വിദേശ സന്ദർശനങ്ങൾക്കായി ആകെ 557 കോടി രൂപ ചെലവായതായി കേന്ദ്ര സർക്കാർ അറിയിച്ചു. പ്രതിപക്ഷ എംപിമാരായ സഞ്ജയ് സിങ്, വി. ശിവദാസൻ എന്നിവരുടെ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയിലാണ് മന്ത്രാലയം ഈ കണക്കുകൾ പുറത്തുവിട്ടത്.

ഈ വർഷം ഇതുവരെ വിദേശയാത്രകൾക്കായി 75 കോടി രൂപയാണ് ചെലവഴിച്ചിട്ടുള്ളത്. ഈ വർഷം ഏറ്റവും കൂടുതൽ തുക ചെലവായത് നോർവെ സന്ദർശനത്തിനാണ്; ഏകദേശം 17 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. കൂടാതെ, പ്രധാനമന്ത്രി ഈ വർഷം 13 രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനങ്ങളെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ നിരന്തരം വിമർശിക്കാറുണ്ട്. എന്നാൽ രാജ്യത്തിന്റെ വിദേശബന്ധങ്ങളും നയതന്ത്ര ബന്ധങ്ങളും മെച്ചപ്പെടുത്തുന്നതിന്റെയും ഉഭയകക്ഷി കരാറുകളുടെയും ഭാഗമായാണ് ഈ സന്ദർശനങ്ങൾ എന്നാണ് ഭരണപക്ഷത്തിന്റെ വിലയിരുത്തൽ. 

ENGLISH SUMMARY:

The Ministry of External Affairs has informed the Rajya Sabha that Prime Minister Narendra Modi's foreign travels since 2021 have totaled 557 crore rupees. This official data was released in a written response addressing inquiries raised by opposition MPs Sanjay Singh and V. Sivadasan. Furthermore, the ministry noted that 75 crore rupees has been spent on international visits this year alone, with the trip to Norway accounting for the highest single expenditure of approximately 17 crore rupees. While the ruling administration defends these diplomatic tours as vital for strengthening international relations and bilateral agreements, opposition parties consistently criticize the expenses.