അര്‍ജന്റീനയ്ക്കെതിരായ മല്‍സരത്തിലെ റഫറിമാര്‍ക്കെതിരെ ഫിഫയ്ക്ക് പരാതി നല്‍കി അള്‍ജീരിയ. അള്‍ജീരിയ – അര്‍ജന്‍റീന മല്‍സരത്തിന്‍റെ ആദ്യപകുതിയിലാണ് ലയണൽ മെസി, അൾജീരിയൻ ക്യാപ്റ്റൻ ഐസ മാൻഡിയുടെ കണങ്കാലിൽ ചവിട്ടിയത്. 30–ാം മിനിറ്റിലെ മെസിയുടെ നടപടിക്ക് പക്ഷേ റഫറി ചുവപ്പ് കാര്‍ഡ് നല്‍കിയില്ല. ഇതിന് പുറമെ രണ്ടുവട്ടം കൈമുട്ട് കൊണ്ട് അര്‍ജന്‍റീനയുടെ താരങ്ങള്‍ കുത്തിയെന്നും ഇതും റഫറി കണ്ടില്ലെന്ന് നടിച്ചുവെന്നും അള്‍ജീരിയ ഫിഫയുടെ റഫറിയിങ് കമ്മിഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ശിക്ഷയിൽനിന്ന് രക്ഷപ്പെട്ട മെസി പിന്നീട് മത്സരത്തിൽ ഹാട്രിക് നേടുകയും ചെയ്തു. എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് അള്‍ജീരിയ അര്‍ജന്‍റീനയോട് തോറ്റത്. കൻസാസ് സിറ്റിയിൽ നടന്ന മത്സരം നിയന്ത്രിച്ചത് പോളണ്ടിന്‍റെ സിമോണ്‍ മാർസിനിയാക് ആയിരുന്നു. ഖത്തറിൽ 2022-ൽ നടന്ന ലോകകപ്പ് ഫൈനലിൽ അർജന്റീന പെനൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ പരാജയപ്പെടുത്തിയപ്പോഴും മാർസിനിയാക് ആയിരുന്നു റഫറി.
ഗ്രൂപ്പ് ജെയിലെ അടുത്ത മല്‍സരത്തില്‍ ജോര്‍ദാനാണ് അള്‍ജീരിയയുടെ എതിരാളികള്‍. അതിന് ശേഷം ഓസ്ട്രിയയും. തിങ്കളാഴ്ച ഡാള്ളസില്‍ നടക്കുന്ന മല്‍സരത്തില്‍ അര്‍ജന്‍റീന ഓസ്ട്രിയയെയും നേരിടും. ജോര്‍ദാനെ തോല്‍പിച്ച് നോക്കൗട്ടില്‍ കടക്കുകയാണ് അള്‍ജീരിയയുടെ ലക്ഷ്യം.
ENGLISH SUMMARY:
The Algerian Football Federation has lodged an official complaint with FIFA's refereeing commission over controversial officiating during their high-stakes World Cup match against Argentina. According to the Algerian delegation, Argentina captain Lionel Messi should have received a straight red card for a harsh challenge on Algerian skipper Aissa Mandi's ankle in the thirtieth minute. The North African team also highlighted two distinct elbowing incidents by Argentinian players that went completely unpunished by Polish referee Szymon Marciniak. Having narrowly escaped a match-altering ejection, Messi went on to punish the Algerian defense by netting a spectacular hat-trick to seal a 3-0 victory for the reigning world champions. The intense Group J fixture in Kansas City was overseen by Marciniak, the veteran official who famously refereed Argentina's dramatic penalty shootout victory over France in the 2022 World Cup final. Following this heavy defeat, Algeria will now shift their focus to maximizing points against Jordan and Austria to secure knockout qualification, while Argentina prepares to fly to Dallas to face Austria on Monday.