IMAGE via Reuters/Caean Couto

ഹെയ്റ്റിക്കെതിരായ മല്‍സരത്തിലും ബ്രസീല്‍ താരം നെയ്മാര്‍ കളിച്ചേക്കില്ല. തിരിച്ചുവരവിന് തിടുക്കമില്ലെന്നാണ് ബ്രസീലന്റെ കണക്കുകൂട്ടല്‍. പരുക്കിൽ നിന്നുള്ള പുരോഗതി വിലയിരുത്താൻ നെയ്മർ ഇന്ന് കൂടുതൽ പരിശോധനകൾക്ക് വിധേയനായി. ഇന്നത്തെ പരിശീലനത്തിൽ താരം പങ്കെടുക്കില്ല.

ഹെയ്റ്റിക്കെതിരായ മത്സരത്തിൽ നെയ്മാറെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തേണ്ടന്നാണ് ബ്രസീൽ പരിശീലക സംഘത്തിന്റെ നിലപാട്. ഇപ്പോഴും മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണ് നെയ്മാര്‍. ചികിത്സയ്ക്കൊപ്പം ചെറിയരീതിയില്‍ പരിശീലനവും നടത്തുന്നുണ്ടെങ്കിലും കളിക്കളത്തിലേക്കുള്ള പൂർണമായ തിരിച്ചുവരവിനുള്ള ഘട്ടത്തിലേക്ക് എത്തിയിട്ടില്ല. ഹെയ്റ്റിക്കെതിരായ മല്‍സരത്തില്‍ സ്ക്വാഡില്‍ ഉള്‍പ്പെടുത്താനും ഏതാനും മിനിറ്റുകൾ പകരക്കാരനായി കളത്തിലിറക്കാനും സാധ്യതയുണ്ട്.

ജാഗ്രതയും ക്ഷമയുമാണ് നെയ്മാറുടെ കാര്യത്തിൽ ബ്രസീൽ പരിശീലക സംഘം പുലർത്തുന്നത്. കാൽവണ്ണയിലെ പരുക്കിൽ നിന്ന് മോചിതനായി വരുന്നതിന്റെ അവസാന ഘട്ടത്തിലുള്ള താരം. ശനിയാഴ്ച്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ ആറുമണിക്കാണ് ബ്രസീല്‍ ഹെയ്റ്റി മല്‍സരം. ആദ്യമല്‍സരത്തില്‍ മൊറോക്കോയ്ക്കെതിരെ സമനില വഴങ്ങി ബ്രസീല്‍ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ്.

ENGLISH SUMMARY:

Brazilian talisman Neymar is highly unlikely to feature in the starting eleven for the upcoming FIFA World Cup 2026 group stage fixture against Haiti. The superstar forward underwent a series of comprehensive medical evaluations today to assess his ongoing recovery from a nagging calf injury. Consequently, the coaching staff has exempted him from the team's primary tactical training sessions to avoid aggravating the issue prematurely. While the medical team reports steady progress, they maintain that the player has not yet achieved the peak physical match-fitness required for a full ninety-minute game. However, there remains a slight possibility that he could be named on the substitutes' bench to play a brief, high-impact cameo in the final minutes. This ultra-cautious approach comes at a critical juncture for the Seleção, who are desperate for a decisive victory this Saturday at 6:00 AM IST after being held to a frustrating opening-match draw by Morocco.