Soccer Football - FIFA World Cup 2026 - Group H - Spain v Cape Verde - Fans gather in Boston - Boston, Massachusetts, U.S. - June 15, 2026
Cape Verde fans Lwam Mahari, Viviany Barbosa Brito, Bruna Barbosa, Ginaldo Verdieu and Alex Monteiro celebrate after watching the match on a screen at Town Field Park in Dorchester REUTERS/Taylor Coester

Soccer Football - FIFA World Cup 2026 - Group H - Spain v Cape Verde - Fans gather in Boston - Boston, Massachusetts, U.S. - June 15, 2026 Cape Verde fans Lwam Mahari, Viviany Barbosa Brito, Bruna Barbosa, Ginaldo Verdieu and Alex Monteiro celebrate after watching the match on a screen at Town Field Park in Dorchester REUTERS/Taylor Coester

യുറോ ചാംപ്യന്മാരായ സ്പെയിനെ പൂട്ടിയ കേപ് വെര്‍ഡിയുടെ ആരാധകരുടെ ആഘോഷം തുടരുകയാണ്. സ്വപ്നം കണ്ടത് സാക്ഷാത്കരിച്ചതിന്റെ ആഹ്ലാദമാണ് ആരാധകരില്‍ കാണുന്നത്.  "ദൈവമേ, ഇത് ഞങ്ങൾ ലോകകപ്പ് നേടിയതുപോലെ!  കേപ് വെര്‍ഡി ആരാധകര്‍ തങ്ങളുടെ ടീമിന്റെ പ്രകടനത്തെ വാഴ്ത്തുന്നത് ഇങ്ങനെയാണ്. എങ്ങനെ പറയാതിരിക്കും. യൂറോ ചാംപ്യന്മാരും 2010ലെ ലോകചാംപ്യന്മാരുമായിരുന്ന സ്പെയിനെ ഗോള്‍രഹിത സമനിലയിലാണ് ദ്വീപ സമൂഹം പൂട്ടിയത്.

Soccer Football - FIFA World Cup 2026 - Group H - Spain v Cape Verde - Fans gather in Boston - Boston, Massachusetts, U.S. - June 15, 2026
Cape Verde fans react as they watch the match on a screen at Town Field Park in Dorchester REUTERS/Taylor Coester

Soccer Football - FIFA World Cup 2026 - Group H - Spain v Cape Verde - Fans gather in Boston - Boston, Massachusetts, U.S. - June 15, 2026 Cape Verde fans react as they watch the match on a screen at Town Field Park in Dorchester REUTERS/Taylor Coester

 

എങ്ങനെയെല്ലാം ആഘോഷിച്ചിട്ടും അവര്‍ക്ക് മതിവരുന്നില്ല. ചിലര്‍ പതാക വീശി, ചിലര്‍ നൃത്തം ചെയ്തു, ചിലര്‍ വാഹനങ്ങളുടെ ഹോണുകൾ മുഴക്കിയും ആഹ്ലാദപ്രകടനം നടത്തി. ലോകത്തിന്റെ വിവിധയിടങ്ങളിലുള്ള കേപ്പ് വെർഡി ആരാധാകര്‍ക്ക് ഇത് ആഹ്ലാദത്തിന്റെ ആറാട്ടുല്‍സവമാണ്..അമേരിക്കയില്‍ ഏറ്റവും വലിയ കേപ്പ് വെർഡി സമൂഹം താമസിക്കുന്ന ബോസ്റ്റണിൽ,  ആരാധകർ ദ്വീപസമൂഹത്തിന്റെ നീല പതാക പുതച്ച് തങ്ങളുടെ അഭിമാനം പങ്കുവെച്ചു. സ്പെയിൻ തങ്ങളെ ഗോളിടിച്ച് തകര്‍ക്കുമെന്ന് എല്ലാവരും കരുതി. എന്നാല്‍ കേപ് വെര്‍ഡി അത് തെറ്റെന്ന് തെളിയിച്ചു. തങ്ങൾ ചെറിയ രാജ്യമാണ്, പക്ഷേ തങ്ങൾക്ക് വലിയ ചങ്കുറപ്പുണ്ടെന്ന് മല്‍സരഫലത്തെ കുറിച്ച് ആരാധകര്‍ പറയുന്നു.

Soccer Football - FIFA World Cup 2026 - Group H - Spain v Cape Verde - Atlanta Stadium, Atlanta, Georgia, U.S. - June 15, 2026
Cape Verde fans in the stands REUTERS/Siphiwe Sibeko

Soccer Football - FIFA World Cup 2026 - Group H - Spain v Cape Verde - Atlanta Stadium, Atlanta, Georgia, U.S. - June 15, 2026 Cape Verde fans in the stands REUTERS/Siphiwe Sibeko

 

പ്രതീക്ഷകളില്ലാതെ വന്ന തങ്ങള്‍ക്ക് 2010-ലെ ലോകകപ്പ് ജേതാക്കളായ സ്പെയിനിനെതിരെ സമനില നേടിയതിലുള്ള പറഞ്ഞറിയിക്കാനാവാത്തതെന്ന് ആരാധകര്‍ പറയുന്നു.  40കാരന്‍ ഗോള്‍കീപ്പര്‍ വോസിഞ്ഞയുടെ കരങ്ങള്‍ ദൈവത്തിന്റേതായിരുന്നുവെന്ന് അവര്‍ വിശ്വസിക്കുന്നു. വോസിഞ്ഞ ഗോള്‍വലയ്ക്ക് മുന്നില്‍ നടത്തിയ സേവുകള്‍ കേപ് വെര്‍ഡിക്ക് ഗോളാഘോഷം പോലെയായിരുന്നു.

 

ആദ്യ ലോകകപ്പ് മത്സരത്തിൽ സ്പെയിനിനെ സമനിലയിൽ തളച്ചതിന് പിന്നാലെ തുടങ്ങിയ ആഘോഷം തുടരുകയാണ്. ഏകദേശം ആറുലക്ഷം മാത്രം ജനസംഖ്യയുള്ള കേപ്പ് വെർഡി, ചരിത്രത്തിലാദ്യമായാണ് ലോകകപ്പിന് യോഗ്യത നേടുന്നത്. അറ്റ്‌ലാന്റിക് സമുദ്രത്തിൽ സ്ഥിതിചെയ്യുന്ന പത്തു ദ്വീപുകളുടെ സമൂഹമാണ് കേപ് വെര്‍ഡി.സ്പെയിൻ, യുറഗ്വായ്, സൗദി അറേബ്യ എന്നിവർക്കൊപ്പം ഗ്രൂപ്പ് എച്ചിലാണ് ടീം. ഗ്രൂപ്പ് എച്ചിലെ ആദ്യമസരങ്ങള്‍ എല്ലാം സമനിലയില്‍ അവസാനിച്ചത് മുന്നോട്ടുള്ള പ്രയാണം സങ്കീര്‍ണം ആക്കിയേക്കാം. സ്പെയിനെ പിടിച്ച കേപ് വെര്‍ദെ ഇനി യുറഗ്വായെയും സൗദി അറേബ്യയേയും നേരിടും. 

ENGLISH SUMMARY:

Cape Verde supporters around the world are celebrating their team's historic goalless draw against European champions Spain. Fans have described the result as feeling like a World Cup triumph, with goalkeeper Vozinha earning widespread praise for his remarkable saves. As the island nation enjoys its first-ever World Cup appearance, the stunning result has sparked celebrations from Cape Verde to diaspora communities across the globe.