Portugal's Cristiano Ronaldo warms up during training session ahead of FIFA World Cup AP/PTI
റൊണാള്‍ഡോ പ്ലയിങ് ഇലവനില്‍ ഇറങ്ങണോ അതോ പകരക്കാരന്‍ ആയി ഇറങ്ങണോ? റൊണാള്‍ഡോ പകരക്കാരന്‍ ആയി ഇറങ്ങിയാല്‍ മതിയെന്നാണ് ചില ഫുട്ബോള്‍ പ്രേമികളുടെ അഭിപ്രായം. എന്നാല്‍ റൊണാള്‍ഡോ തുടക്കം മുതല്‍ കളത്തില്‍ വേണമെന്ന് പറയുന്നവരും ഏറെ. അതെന്തായാലും പോര്‍ച്ചുഗല്‍ ടീമിന്റെ പരിശീലകന് വിടാം. ഇക്കുറി 12 അംഗ ടീമാണ് പോര്‍ച്ചുഗലിനായി കളത്തിലിറങ്ങുക.
ആറാം ലോകകപ്പ് എന്ന റെക്കോര്‍ഡ് നേട്ടത്തിലേക്ക് ഇറങ്ങുന്ന റൊണാള്‍ഡോ. അഞ്ച് വ്യത്യസ്ത ലോകകപ്പുകളില്‍ ഗോളടിച്ച റെക്കോര്‍ഡുണ്ട്. എന്നാല്‍ നോക്കൗട്ടില്‍ ഗോളടിച്ചിട്ടില്ല. ഇതുവരെ എട്ട് ഗോളുകളാണ് ലോകകപ്പില്‍ റൊണാള്‍ഡോ നേടിയിട്ടുണ്ട്.
ഇക്കുറി ലോകകപ്പ് നേടാന്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമാണ് പോര്‍ച്ചുഗല്‍. മധ്യനിരയാണ് അവരുടെ കരുത്ത്. ബെല്‍ജിയത്തിന് ലോകകപ്പില്‍ മൂന്നാം സ്ഥാനം നേടിക്കൊടുത്ത പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസിന്റെ കീഴിലാണ് ടീം പോര്‍ച്ചുഗല്‍ എത്തുന്നത്. നേഷന്‍സ് ലീഗ് നേടിയാണ് ടീമിന്റെ വരവ്. ഗോള്‍ കീപ്പര്‍ ഡിയേഗോ കോസ്റ്റയില്‍ നിന്ന് തുടങ്ങുന്നു പോര്‍ച്ചുഗലിന്റെ പടയൊരുക്കം. ഈ സീസണില്‍ 21 ക്ലീന്‍ ഷീറ്റുമായിട്ടാണ് കോസ്റ്റയുടെ വരവ്.
ന്യൂനോ മെന്‍ഡസും ജോവോ കണ്‍സേലോയും പ്രതിരോധ കോട്ടയുടെ ഇരുവശങ്ങളിലും റൂബന്‍ ഡയസും ഇനാസിയോയും കോട്ടയുടെ ഹൃദയഭാഗത്തും നിലയുറപ്പിക്കും. മധ്യനിരയില്‍ ജോവോ നെവിസും ബ്രൂണോ ഫെര്‍ണാണ്ടസും വിറ്റിഞ്ഞയും മുന്നേറ്റ നിരയില്‍ പെഡ്രോ നെറ്റോയും ബെര്‍ണാഡോ സില്‍വയും റൊണാള്‍ഡയും അണിചേരും. വിറ്റിഞ്ഞയും നെവിസും ചാംപ്യന്‍സ് ലീഗ് കിരീടനേട്ടത്തിന്റെ പകിട്ടിയും ബ്രൂണോ ഫെര്‍ണാണ്ടസ് പ്രീമിയര്‍ ലീഗിലെ കൂടുതല്‍ അസിസ്റ്റ് എന്ന റെക്കോര്‍ഡ് തിളക്കത്തിലുമാണ് ലോകകപ്പിന് എത്തുന്നത്.
കപ്പ് നേടുക എന്ന വലിയ ലക്ഷ്യത്തിന് മുമ്പ് ഓരോ മല്‍സരങ്ങളിലും മികവ് കാട്ടുക. അങ്ങനെ ഗ്രൂപ്പ് ചംപ്യന്മാരാകുക. പിന്നെ നോക്കൗട്ടില്‍ മല്‍സരിക്കുക. ഒടുവില്‍ ഫൈനല്‍ അങ്ങനെ വണ്‍ ബൈ വണ്‍ ആയിട്ടാകും ലോകകപ്പിലെ തങ്ങളുടെ പോരാട്ടമെന്ന് റൊണാള്‍ഡോ വ്യക്തമാക്കിക്കഴിഞ്ഞു.
പോര്‍ച്ചുഗലിന് ഇക്കുറി പന്ത്രണ്ടുപേരാകും കളത്തിലുണ്ടാകുക. പന്ത്രണ്ടാമന്റെ സാന്നിധ്യം പക്ഷെ കളത്തിലറങ്ങുന്ന ആ പതിനൊന്നുപേരുടെ കൈത്തണ്ടയില്‍ ആവും. ഡിയേഗോ ജോട്ടയുടെ ഓര്‍മകളില്‍ ലോകകപ്പിന് ഇറങ്ങുന്ന ടീം പോര്‍ച്ചുഗല്‍ അവരുടെ പ്രിയതാരത്തിന്റെ പേര് എഴുതിയ ആം ബാന്‍ഡ് ധരിച്ചാവും കളത്തില്‍ ഇറങ്ങുക. ജോട്ടോയുടെ പേരിനൊപ്പം മറ്റ് താരങ്ങളുടെയും പേര് ആ ആം ബാന്‍ഡിലുണ്ടാകും.