Cristiano Ronaldo arrives for a training session at Parken stadium in Copenhagen

Cristiano Ronaldo arrives for a training session at Parken stadium in Copenhagen

TOPICS COVERED

പരിശീലകന്‍ ഹോര്‍ഗെ ജിസ്യൂസുമായി ഉടക്കി പോര്‍ച്ചുഗീസ് ടീം ക്യാംപ് വിട്ട് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ. ഡെൻമാർക്കിനെതിരായ നേഷന്‍സ് ലീഗ് മല്‍സരത്തില്‍ ആദ്യ ഇലവനില്‍ ഉണ്ടാകില്ലെന്ന് പരിശീലകന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പോര്‍ച്ചുഗീസ് ഇതിഹാസം മടങ്ങിയത്. പിന്‍മാറ്റത്തിന് പിന്നിലെ സത്യം വെളിപ്പെടുത്തുമെന്ന് റൊണാള്‍ഡോ പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

യുവേഫ നേഷന്‍സ് ലീഗില്‍ നോർവേക്കെതിരായ മത്സരത്തോടെയാണ് പോർച്ചുഗൽ ക്യാംപില്‍ പ്രശ്നങ്ങൾ തുടങ്ങിയത്. മല്‍സരത്തില്‍ പകരക്കാരുടെ നിരയിലായിരുന്ന ക്രിസ്റ്റ്യാനോയ്ക്ക് കളത്തിലിറങ്ങാന്‍ അവസരം ലഭിച്ചില്ല. തുടർന്നുള്ള ദിവസങ്ങളിൽ അദ്ദേഹം ടീമിനൊപ്പം പരിശീലനം നടത്താതെ പ്രത്യേക പരിശീലനം നടത്തി. കാര്യങ്ങൾ ഗുരുതരമായതോടെ ക്രിസ്റ്റ്യനോയും പരിശീലകനും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് പെഡ്രോ പ്രൊയെൻസ തന്നെ കോപ്പൻഹേഗനിലെത്തി.

എന്നാല്‍ ഇന്നലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ക്രിസ്റ്റ്യാനൊ പ്ലെയിങ് ഇലവനില്‍ ഉണ്ടാകില്ലെന്ന് പരിശീലകന്‍ ആവര്‍ത്തിച്ചു. പിന്നാലെ  ടീം ക്യാംപില്‍ നിന്നിറങ്ങിയ ക്രിസ്റ്റ്യാനൊ സ്വകാര്യ വിമാനത്തില്‍ മഡ്രിഡിലേയ്ക്ക് പറന്നു. തന്റെ തീരുമാനത്തിന് പിന്നിലെ സത്യം തക്കസമയത്ത് പോർച്ചുഗീസ് ജനതയോട് വെളിപ്പെടുത്തുമെന്നാണ് റൊണാൾഡോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ENGLISH SUMMARY:

Portuguese football legend Cristiano Ronaldo has abruptly left the national team training camp following a heated fallout with head coach Jorge Jesus. The rift intensified after the coach announced that Ronaldo would not be included in the starting lineup for the upcoming UEFA Nations League match against Denmark. Tensions had already been brewing since the match against Norway, where Ronaldo was kept on the bench and denied playing time. Following his departure on a private jet to Madrid, Ronaldo shared an Instagram post stating he would soon reveal the true story behind his sudden exit to the Portuguese people.