Scotland's John McGinn (7) celebrates with teammate's Aaron Hickey (2), Lewis Ferguson (19) and Jack Hendry (13) after scoring his teams first goal during the World Cup Group C soccer match between Haiti and Scotland in Foxborough, Mass., near Boston, Saturday, June 13, 2026. (AP Photo/Martin Meissner)

നീണ്ട 36 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ലോകകപ്പില്‍ സ്കോട്​ലന്‍ഡിന് ആദ്യ ജയം. ജോണ്‍ മക് ഗിന്നാണ് സ്കോട്​ലന്‍ഡിനായി ചരിത്ര ജയം നേടിയത്. കരീബിയന്‍ കരുത്തുമായെത്തിയ ഹെയ്റ്റിക്ക് കളിയുടെ 28–ാം മിനിറ്റിലായിരുന്നു സ്കോട്​ലന്‍ഡിന്‍റെ പ്രഹരം.1998 ല്‍ ക്രെയ്ഗ് ബര്‍ലി നേടിയ ലോകകപ്പ് ഗോളിന് ശേഷം ഇതാദ്യമായാണ് ലോകകപ്പില്‍ സ്കോട്​ലന്‍ഡ് ഗോള്‍ നേടുന്നത്. രണ്ടാം പകുതിയില്‍ ഹെയ്റ്റി സമനില പിടിച്ചെന്ന് തോന്നിച്ചെങ്കിലും ഫ്രോന്‍സ്ജി പിയോയുടെ ഹെഡര്‍ പോസ്റ്റില്‍ തട്ടിപ്പോകുകയായിരുന്നു. 

ജയത്തോടെ ബ്രസീലും മൊറോക്കോയും ഉള്‍പ്പെടുന്ന സി ഗ്രൂപ്പില്‍ 3 പോയിന്‍റുമായി ഒന്നാമതെത്തി. സമനിലയില്‍ കലാശിച്ചതോടെ ഒരോ പോയിന്‍റ് വീതമാണ് ബ്രസീലിനും മൊറോക്കോയ്ക്കുമുള്ളത്. ജയിച്ചു കയറിയ സ്കോട്​ലന്‍ഡിന് ഇനി ബ്രസീലിനെയോ മൊറോക്കോയെയോ തോല്‍പ്പിച്ചാല്‍ മാത്രമേ നോക്കൗട്ടില്‍ കടക്കാനാകൂ. ആരെ തോല്‍പ്പിച്ചാലും പിറക്കുക പുതുചരിത്രമാകും. 

ആന്‍ഡി റോബര്‍ട്സണ്‍, സ്കോട്ട് മക്ടോമിനെ, മക് ഗിന്‍ എന്നിവരുടെ കരുത്തിലാണ് സ്കോട്​ലന്‍ഡ് ഇറങ്ങിയത്. ആ പ്രതീക്ഷ വെറുതെയല്ലെന്ന് ആദ്യ പകുതിയില്‍ തന്നെ തെളിഞ്ഞു. 29–ാം മിനിറ്റില്‍ മക്​ഗിന്‍ തൊടുത്ത ഷോട്ട് ഗോളായതോടെ ഗില്ലെറ്റ് സ്റ്റേഡിയം ഇളകി മറിഞ്ഞു. കഠിനാധ്വാനത്തിനും പോരാട്ടവീര്യത്തിനും ഒരിക്കല്‍ കൂടി മക്​ഗിന്‍ പര്യായമായി. വേഗതയും മികവുമായി ബെന്‍ ഗാനനും ചേര്‍ന്നതോടെ സ്കോട്​ലന്‍ഡിന് ആശ്വാസം. ഫിനിഷിങിനലെ പോരായ്മയാണ് ഹെയ്റ്റിക്ക് തിരിച്ചടിയായത്. അവസാന 20 മിനിറ്റില്‍ തുടരാക്രമണങ്ങള്‍ ഹെയ്റ്റ് നടത്തിയെങ്കിലും ഒന്നും ഗോളാക്കാന്‍ സാധിച്ചില്ല.

ENGLISH SUMMARY:

Scotland ended a painful thirty-six-year drought by securing a historic 1-0 victory over a resilient Haiti side in their opening Group C fixture of the FIFA World Cup 2026. The definitive moment of the match unfolded in the twenty-ninth minute when midfield engine John McGinn unleashed a sublime strike that sent the traveling fans at Gillette Stadium into absolute raptures. This decisive goal marked Scotland's first successful strike in a World Cup tournament since Craig Burley famously found the back of the net back in 1998. Haiti put up a formidable physical challenge in the second half and came agonizingly close to an equalizer when forward Frantzdy Pierrot's powerful header rattled against the goalpost. Backed by the top-tier experience of captain Andy Robertson and Scott McTominay, Steve Clarke's men successfully absorbed late defensive pressure to hold onto their narrow lead. With this monumental victory, Scotland has surprisingly climbed to the summit of Group C with three points, sitting comfortably ahead of football heavyweights Brazil and Morocco.