Members of the English national team practice for the World Cup soccer tournament in Kansas City, Mo., Saturday, June 13, 2026. (AP Photo/Charlie Riedel)

ലോകകപ്പിനെത്തിയ ഇംഗ്ലണ്ട് ടീമിന്‍റെ പരിശീലന സാമഗ്രികള്‍ മോഷ്ടിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ടെക്സസ് സ്വദേശികളായ മുസ്തഫ സാലിക്, ഇര്‍ഫാന്‍ കമല്‍ എന്നിവരാണ് അറസ്റ്റിലായത്. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. 75,000 ഡോളര്‍ വീതം ഇരുവരില്‍ നിന്നും ഈടാക്കും. 

ലോകകപ്പിനെത്തുന്ന സന്ദര്‍ശകരെയും ടീമുകളെയും ലക്ഷ്യമിട്ട് നടത്തുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജാക്സണ്‍ കൗണ്ടി പ്രോസിക്യൂട്ടര്‍ മെലീസ ജോണ്‍സന്‍ പറഞ്ഞു. 18,000 ഡോളര്‍ വില വരുന്ന വസ്തുക്കളാണ് ഇവര്‍ മോഷ്ടിച്ചത്. അതേസമയം,  പരിശീലനത്തിന് അത്യാവശ്യമുള്ള വസ്തുക്കള്‍ മോഷണം പോയിട്ടില്ലെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഒന്‍പത് ജോഡി ബൂട്സ്, ഗോളിക്കുള്ള ഗ്ലൗസുകള്‍, ഫുട്ബോള്‍, ഷര്‍ട്ടുകള്‍, ഷോര്‍ട്സ്, ഇലക്ട്രോണിക് സാധനങ്ങള്‍, പാവകള്‍, ഓട്ടോഗ്രാഫുള്ള ദേശീയ ജഴ്സികള്‍, നൈക്കിയുടെ ഒരു ജോഡി ഷൂ എന്നിവ ഇരുവരില്‍ നിന്നും കണ്ടെടുത്തു. സാധനങ്ങള്‍ തിരികെക്കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് ഇംഗ്ലണ്ട് ടീം അറിയിച്ചു. 

ഫ്ലോറിഡയില്‍ നിന്ന് ടീമിന്‍റെ ലോകകപ്പ് ബേസ് ആയ സ്വാപ് സോക്കര്‍ വില്ലേജിലേക്ക് പരിശീലന സാമഗ്രികള്‍ എത്തിക്കുന്നതിനിടെയാണ് മോഷണം നടന്നത്. ഗ്രൂപ് എലില്‍ ക്രൊയേഷ്യയ്ക്കെതിരെ വ്യാഴാഴ്ചയാണ് ഇംഗ്ലണ്ടിന്‍റെ ആദ്യ മല്‍സരം.

ENGLISH SUMMARY:

Two individuals have been arrested in Texas for allegedly stealing official training equipment and gear belonging to the England national football team ahead of their World Cup campaign. The suspects, identified as local residents Mustafa Salik and Irfan Kamal, face serious criminal charges that could result in up to seven years of imprisonment along with a hefty fine of $75,000 each. According to Jackson County Prosecutor Melissa Johnson, the authorities recovered stolen merchandise valued at approximately $18,000, emphasizing that criminal activities targeting international tournament visitors will face zero tolerance. The recovered items included nine pairs of football boots, goalkeeper gloves, training footballs, official shirts, electronic devices, and highly valuable autographed national jerseys. The theft took place during the transit of the logistical cargo from Florida to the English squad's official tournament base camp at the Swap Soccer Village. While the England team management expressed immense relief and gratitude over the swift recovery of their property, they confirmed that essential training schedules remain completely unaffected ahead of their highly anticipated opening match against Croatia on Thursday.