Untitled design - 1

ഫിഫ ലോകകപ്പ് ഗ്രൂപ്പ് എ പോരാട്ടത്തിൽ ചെക്ക് റിപ്പബ്ലിക്കിനെതിരെ തകർപ്പൻ ജയവുമായി ദക്ഷിണ കൊറിയ( 2-1 ).  ആദ്യ പകുതിയിൽ ഗോൾരഹിതമായിരുന്ന മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഒരു ഗോളിന് പിന്നിൽ പോയ ശേഷമാണ് കൊറിയ രണ്ടു ഗോളുകൾ തിരിച്ചടിച്ച് ആവേശകരമായ വിജയം സ്വന്തമാക്കിയത്. ജയത്തോടെ ഗ്രൂപ്പ് എയിൽ ആതിഥേയരായ മെക്സിക്കോയ്ക്കൊപ്പം ദക്ഷിണ കൊറിയയും 3 പോയിന്റുകൾ സ്വന്തമാക്കി.

 

മത്സരത്തിന്റെ 59-ാം മിനിറ്റിൽ ലാഡിസ്‌ലാവ് ക്രെഷിയിലൂടെ ചെക്യ മുന്നിലെത്തിയെങ്കിലും, 66-ാം മിനിറ്റിൽ ഹ്വാങ് ഇൻ-ബിയോം, 80–ാം മിനിറ്റിൽ ഓ ഹ്യുങ്-ഗ്യു എന്നിവരുടെ ഗോളിലൂടെ ദക്ഷിണ കൊറിയ തിരിച്ചടിക്കുകയായിരുന്നു. ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ തുടക്കത്തിലും പന്തടക്കത്തോടെ കളി നിയന്ത്രിച്ച ദക്ഷിണ കൊറിയയെ ഞെട്ടിച്ചുകൊണ്ടാണ് ചെക്ക് ഗോൾ പിറന്നത്. പ്രതിരോധത്തിൽ ഉറച്ചുനിന്ന ചെക്ക് ടീം കൗണ്ടർ അറ്റാക്കിലൂടെയാണ് ഗോൾ കണ്ടെത്തിയത്. വ്ലാഡിമിർ കൂഫൽ ബോക്സിലേക്ക് ഉയർത്തി നൽകിയ പന്ത് തകർപ്പൻ ഹെഡ്ഡറിലൂടെ ക്രെഷി വലയിലാക്കുകയായിരുന്നു

ENGLISH SUMMARY:

South Korea achieved a remarkable comeback victory against the Czech Republic in a FIFA World Cup Group A match, scoring two goals after conceding one. This win secures South Korea three points in the group, alongside hosts Mexico.