Soccer Football - FIFA World Cup 2026 - Group A - Mexico v South Africa - Estadio Azteca, Mexico City, Mexico - June 11, 2026 Mexico coach Javier Aguirre before the match REUTERS/Eloisa Sanchez

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഉദ്ഘാടന മല്‍സരത്തില്‍ അല്‍പം ശ്രദ്ധിച്ചിരുന്നുവെങ്കില്‍ 4–0ത്തിന്‍റെ തകര്‍പ്പന്‍ ജയം നേടാമായിരുന്നുവെന്ന് കോച്ച് ഹവിയര്‍ അഗ്വിറെ. ആസ്ടെക്കയിലേക്ക് കടന്നപ്പോള്‍ ഉണ്ടായ അമിത വൈകാരിക സമ്മര്‍ദമാണ് ചില കളിക്കാരെ വലച്ചതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 25 മല്‍സരങ്ങളിലൊന്നില്‍ പോലും ടീമിലെ ആര്‍ക്കും നേരിയ പരുക്കോ പേശീവലിവോ ഒന്നുമുണ്ടായിട്ടില്ല. പക്ഷേ ഇവിടെ മൂന്നുപേര്‍ക്ക് അതുണ്ടായെന്നും അഗ്വിറെ പറയുന്നു.

People celebrate Mexico's victory in the opening match of the 2026 FIFA World Cup, in Mexico City, Mexico, June 11, 2026. REUTERS/Fred Ramos

'സ്റ്റേഡിയത്തിലേക്ക് കയറുമ്പോള്‍ ആരുടെയും മുട്ടിടിച്ച് പോകും. ട്രെയിനിങ് സെന്‍ററില്‍ നിന്ന് നേരെ കയറി വരുമ്പോള്‍ കളിക്കാര്‍ ഞെട്ടിപ്പോകുന്നതില്‍ അതിശയിക്കേണ്ടതില്ല. അത്ര വൈകാരികമാണത്. കഴിഞ്ഞ 25 കളികളിലൊന്നില്‍പ്പോലും ആര്‍ക്കും പരുക്കേറ്റിരുന്നില്ല. അസ്ടെക്കയില്‍ അതുണ്ടായി. ഒഴിവാക്കാമായിരുന്ന ചില പിഴവുകളും സംഭവിച്ചു. ഭാഗ്യവശാല്‍ ഞങ്ങള്‍ക്ക് അത് മറികടക്കാനായി. ആധിപത്യം നേടാനായി. എതിരാളികളെ വിറപ്പിക്കാനായി'- അഗ്വിറെ കൂട്ടിച്ചേര്‍ത്തു. 

എണ്‍പതിനായിരത്തിലേറെ ആരാധകരാണ് മെക്സിക്കോ– ദക്ഷിണാഫ്രിക്ക മല്‍സരം കാണാനെത്തിയത്. പരിഭ്രമം ഒഴിവാക്കി ഒരല്‍പ്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍, ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ 4–0ത്തിന് ജയിക്കാമായിരുന്നുവെന്നാണ് അഗ്വിറെ പറയുന്നത്. 'ഇതൊരു 2–0 ഗെയിമായിരുന്നു. 4–0 ആക്കാമായിരുന്നു. പിഴവു വരുത്തുമ്പോള്‍ ആരാധകര്‍ കൂവി വിളിക്കുന്നത് സ്വാഭാവികമാണ്. അവര്‍ക്ക് അതിനുള്ള അവകാശമുണ്ട്. പക്ഷേ ഞാനത് കേട്ടില്ല. 2–0ത്തിന് ജയിച്ചതില്‍ ആരാധകര്‍ ഹാപ്പിയായിരുന്നു. 4–0 ആയിരുന്നെങ്കില്‍ കുറേക്കൂടെ ഹാപ്പിയായേനെ. ‍ഞങ്ങള്‍ക്ക് മൂന്ന് പോയിന്‍റ് കിട്ടിയെന്നതാണ് പ്രധാനം'- കോച്ച് പറ‍ഞ്ഞു. 

ജൂണ്‍ 18ന് ദക്ഷിണ കൊറിയയ്ക്കെതിരെയാണ് മെക്സിക്കോയുടെ അടുത്ത മല്‍സരം. ഗ്വാഡലഹാരയില്‍ നടക്കാനിരിക്കുന്ന മല്‍സരത്തില്‍ മാത്രമാണ് ഇപ്പോള്‍ ശ്രദ്ധയെന്നും ഗ്രൂപ്പ് എയില്‍ ഒന്നാമതെത്തുന്നതിനെ കുറിച്ചൊന്നും ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും അഗ്വിറെ പറഞ്ഞു. 'കൊറിയയ്ക്കെതിരായ മല്‍സരം മാത്രമാണിപ്പോള്‍ മനസില്‍. ബാക്കിയുള്ള കൂട്ടിക്കിഴിക്കലുകള്‍ ഞങ്ങളിപ്പോള്‍ ഗൗനിക്കുന്നില്ല. അതിനല്ല പ്രധാന്യം, കൊറിയയിലേക്കാണ് ശ്രദ്ധയത്രയും. അവരെക്കാള്‍ മികച്ച കളി പുറത്തെടുക്കുക. പടിപടിയായി മുന്നോട്ട് പോകുകയാണ് ലക്ഷ്യം'- അദ്ദേഹം വ്യക്തമാക്കി. 

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മല്‍സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് സിസെര്‍ മൊന്തേസ് പുറത്തായതിനാല്‍ കൊറിയയ്ക്കെതിരെ എഡ്സണ്‍ അല്‍വാരസാകും ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കുക. സെന്‍റര്‍ ബാക്കായി എഡ്സണിറങ്ങുമെന്ന സൂചനയാണ് അഗ്വിറെയും നല്‍കിയത്. 

ENGLISH SUMMARY:

Mexico head coach Javier Aguirre stated that his squad could have comfortably secured a massive 4-0 victory over South Africa had they fully capitalized on their goal-scoring opportunities. Speaking after the tournament opener, the veteran manager admitted that the overwhelming emotional pressure of walking into a packed Estadio Azteca caused initial panic and nervousness among several players. This intense psychological stress unexpectedly took a physical toll on the co-hosts, with three players suffering unprecedented muscle cramps despite the team maintaining a completely injury-free record over their last twenty-five international fixtures. While acknowledging that the passionate home crowd had every right to voice frustration over missed chances, Aguirre emphasized that securing three vital opening points was the ultimate priority for their campaign. The focus of the coaching staff has now shifted entirely toward their upcoming Group A clash against South Korea, scheduled to take place in Guadalajara on June 18. To compensate for the suspension of central defender César Montes following his late red card, Aguirre drop-hinted that star player Edson Álvarez will step up to fill the void in the starting eleven.