ലോകകപ്പിനായി നോർവെ ടീം അമേരിക്കയിലെത്തിക്കുന്നത് ടൺ കണക്കിന് ഭക്ഷണവുമായി. മികച്ച പ്രകടനത്തിന് നാടന്‍ രുചി നോര്‍വേക്കാര്‍ക്ക് പ്രധാനമാണ്. 28 വര്‍ഷത്തിന് ശേഷമാണ് നോര്‍വെ ലോകകപ്പിന് യോഗ്യത നേടുന്നത്. 300 കിലോ മത്സ്യം, 6000 ഓറഞ്ച്, 116 കിലോ നോർവീജിയൻ ചീസ് എന്നിവയൊക്കെയായാണ് അമേരിക്കയിലേക്കുള്ള വരവ്.
ദിവസവും ഭക്ഷണം തയ്യാറാക്കുന്നതിനായി നോർവെയിൽ നിന്നുള്ള പ്രശസ്തനായ ഒരു പാചകവിദഗ്ദ്ധനും ടീമിനെ അനുഗമിക്കുന്നുണ്ട്.
ചെറുപ്പം മുതൽ കഴിച്ചു വളർന്ന ഭക്ഷണം തന്നെ കളിക്കാർക്ക് തുടർന്നും ലഭ്യമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
ടൂർണമെന്റിലുടനീളം ശ്രദ്ധയും കായികക്ഷമതയും നിലനിർത്താൻ സഹായിക്കുമത്രേ. ഒളിംപിക്സ് മത്സരങ്ങളിലടക്കം, തങ്ങളുടെ കായികതാരങ്ങളെ പിന്തുണയ്ക്കുന്നതിനായി രാജ്യത്തുനിന്നുള്ള ഭക്ഷ്യവസ്തുക്കൾ പതിവായി എത്തിക്കാറുണ്ട്.