football-love

TOPICS COVERED

ഫുട്ബോൾ ഇതിഹാസങ്ങളായ ഡീഗോ മറഡോണയും ലയണൽ മെസിയും തമ്മിൽ എന്താണ് ബന്ധം? രക്തബന്ധമൊന്നുമില്ലല്ലോ. എന്നാൽ, രക്തബന്ധമുള്ള മറഡോണയും മെസിയും തൃശൂരിലുണ്ട്. കണ്ടാൽ സ്റ്റൈലിൽ വരുന്ന ഒരു കുഞ്ഞൻ ചില്ലറക്കാരനല്ല. അവന്റെ പേര് കേട്ടാൽ നിങ്ങൾ ഒന്ന് ഞെട്ടും. ലയണൽ മെസ്സി മറഡോണ. അച്ഛൻ മറഡോണയും മകൻ മെസ്സിയും.

മുത്തച്ഛനും അച്ഛനും ഫുട്ബോൾ ഭ്രാന്തന്മാരായാൽ രണ്ടു വയസ്സുകാരന്റെ പേര് ചിലപ്പോൾ ഇങ്ങനെയാവും. പക്ഷേ നമ്മുടെ കുഞ്ഞൻ മെസ്സിക്ക് തന്റെ പേരിന്റെ വലിപ്പമൊന്നുമറിയില്ലെങ്കിലും ഫുട്ബോൾ ഇഷ്ടമാണ്. മറഡോണയുടെ പിതാവ് പീറ്ററിന് ഫുട്ബോൾ ജീവനായിരുന്നു. അതുകൊണ്ട് മകനുണ്ടായപ്പോൾ മറഡോണ എന്ന് വിളിച്ചു.

മറഡോണയും ഒട്ടും കുറച്ചില്ല,മകന് പേരുവീണു, മെസ്സി. മെസ്സിയെ ഫുട്ബോൾ പ്ലെയർ ആക്കണമെന്നാണ് മറഡോണയുടെ ആഗ്രഹം. മറഡോണ അർജൻ്റീന ടീമിൻ്റെ മാനേജരായിരുന്ന രണ്ടുവർഷം മെസി ടീമംഗമായിരുന്നു. ഇവിടെ ടീമും മാനേജർ ഒന്നുമില്ല. സ്നേഹവും വാത്സല്യവുമാണ്.

 

 

ENGLISH SUMMARY:

Lionel Messi Maradona, a two-year-old boy from Thrissur, shares his name with football legends Diego Maradona and Lionel Messi. His father and grandfather's passion for football led to this unique naming choice.